HOME
DETAILS

ജല പ്രസവത്തിനിടെ കുഞ്ഞിന്റെ മരണം; മയ്യിത്ത് ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

  
backup
October 22 2016 | 03:10 AM

%e0%b4%9c%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%a8


തിരൂരങ്ങാടി: പ്രകൃതി ചികിത്സാലയത്തില്‍ സുഖപ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ കുഞ്ഞു മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മയ്യിത്ത് പുറത്തെടുത്ത് ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കൊടിഞ്ഞി അല്‍അമീന്‍ നഗര്‍ എലിമ്പാട്ടില്‍ മുഹമ്മദ്കുട്ടി, ഹസീന ദമ്പതികളുടെ പെണ്‍കുഞ്ഞിന്റെ മയ്യിത്താണ് ഇന്നു രാവിലെ പത്തിനു കൊടിഞ്ഞിപള്ളി ഖബറിസ്ഥാനില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്.
തിരൂരങ്ങാടി തഹസില്‍ദാര്‍, കോട്ടക്കല്‍ പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സര്‍ജനാണു പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ് മോര്‍ട്ടത്തിനു പള്ളി കമ്മിറ്റി ഇന്നലെത്തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും സര്‍ജന്റെ അസൗകര്യത്തെത്തുടര്‍ന്ന് ഇന്നേക്കു മാറ്റുകയായിരുന്നു.
ഹസീന കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഹസീനയെ പ്രസവത്തിനായി പ്രവേശിപ്പിച്ച വെന്നിയൂരിലെ  പ്രകൃതി ചികിത്സാകേന്ദ്രത്തിനെതിരേ മുഹമ്മദ്കുട്ടിയുടെ ബന്ധുക്കള്‍ കോട്ടക്കല്‍ പൊലിസില്‍ പരാതി നല്‍കി. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെടുക്കുക എന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കോട്ടക്കല്‍ എസ്.ഐ ടി.സുരേഷ്ബാബു പറഞ്ഞു.
ജില്ലാ ആരോഗ്യ വകുപ്പധികൃതരും വെന്നിയൂരിലെ ചികിത്സാ കേന്ദ്രത്തിലെത്തി അന്വേഷണം നടത്തിയിട്ടുണ്ട്. കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ചികിത്സ നേടിയിരുന്ന യുവതിയെ ഈയിടെയാണു പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ചികിത്സിച്ചു തുടങ്ങിയത്.
കഴിഞ്ഞ മൂന്നു പ്രസവവും ശാസ്ത്രക്രിയ ആയതിനാലാണു കേന്ദ്രത്തിലെ വാട്ടര്‍ ബര്‍ത്ത് പ്രസവ ചികിത്സയ്ക്കു യുവതിയെയും ബന്ധുക്കളെയും പ്രേരിപ്പിച്ചതത്രെ. വയറ്റിനുള്ളില്‍ കുഞ്ഞ് മരിച്ചതോടെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹസീന അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  26 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  39 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago