മായം കലര്‍ത്തുന്നവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കുട്ടികള്‍ കത്തയച്ചു
വെളിയങ്കോട്: പഴവര്‍ഗങ്ങളിലും ഭക്ഷ്യവസ്തുക്കളിലും മായം കലര്‍ത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടു ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു കുട്ടികള്‍ കത്തയച്ചു. വെളിയങ്കോട് ഉമരി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ മുന്നോറോളം കുട്ടികളാണു ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ വിലാസത്തില്‍ ഇ മെയില്‍ സന്ദേശമയച്ചത്. കുട്ടികള്‍ ഒപ്പിട്ട നിവേദനം പോസ്റ്റല്‍ വഴിയും അയച്ചിട്ടുണ്ട്. തങ്ങള്‍ക്കു ലഭിക്കുന്ന പഴവര്‍ഗങ്ങളിലും ഭക്ഷ്യ വസ്തുക്കളിലും മായം കലരുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും സുരക്ഷിതമായ ഭക്ഷണം കുട്ടികളുടെ അവകാശമായി കണ്ടു നടപടി വേണമെന്നും താലൂക്കിലെ പരിശോധനാസംവിധാനങ്ങളിലെ അപര്യാപ്തതയുമാണു കത്തിലെ ഉള്ളടക്കം.
സക്ൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യാവബോധ പരിപാടിയുടെ ഭാഗമായി വിവിധ പഴവര്‍ഗങ്ങളുടെ ഉപയോഗം, കൃഷിരീതി എന്നിവയും പ്രദര്‍ശിപ്പിച്ചു. ഷാജിറാമനാഫ് ഉദ്ഘാടനം ചെയ്തു. പ്രഫ.വി കെ ബേബി, എന്‍ കെ സൈനുദ്ധീന്‍, എം കെ ഹുസൈന്‍, ടി.എ അന്ന, എന്‍. റഹീന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."