കാഞ്ഞിരോട് നെഹര്‍ കോളജില്‍ സംഘര്‍ഷം
ചക്കരക്കല്‍: കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംഘര്‍ഷം. വിദ്യാര്‍ഥിയെ ആകാരണമായി പുറത്താക്കിയെന്ന് ആരോപിച്ച് ഇന്നലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലെ ഫര്‍ണിച്ചറുകളും ഓഫിസ് മുറിയിലെ അലമാരയുടെ ചില്ലും അടിച്ചുതകര്‍ത്തു. ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തുവെന്ന പേരില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ ഒരു മാസത്തേക്ക് കോളജ് അധികൃതര്‍ സസ്പെന്റ് ചെയ്തിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കിയെങ്കിലും വിദ്യാര്‍ഥിയെ കോളജില്‍ നിന്നു പിരിച്ചുവിട്ടതായി നോട്ടിസയച്ചു. ഇതേപ്പറ്റി അന്വേഷിക്കാനെത്തിയ മുസ്ലിം ലീഗ് നേതാക്കളും കോളജ് അധികൃതരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയയിരുന്നു. ചക്കരക്കല്‍ എസ്.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. 15ഓളം പേര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."