HOME
DETAILS
MAL
കുടിവെള്ള വിതരണ പൈപ്പ് പൊട്ടി
backup
October 22 2016 | 03:10 AM
കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം പാഴായി. ഇന്നലെ ഉച്ചയ്ക്ക് ബസ്റ്റാന്റിലേക്ക് ബസ്സുകള്‍ കയറുന്ന ഭാഗത്ത് മെയിന്‍ റോഡിലാണ് സംഭവം. റോഡില്‍ വിള്ളല്‍ വീഴുകയും പൊട്ടിയ പൈപ്പിലൂടെ വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകുകയുമായിരുന്നു. വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി പമ്പിങ് ഓഫ് ചെയ്യുന്നതു വരെ ഒരു മണിക്കൂറോളം സമയം റോഡില്‍ വെള്ളം പരന്നൊഴുകി. തുടര്‍ന്ന് ഈ ഭാഗത്ത് ഏറെനേരം ഗതാഗത സ്തംഭനവുമുണ്ടായി. കുടിവെള്ള പൈപ്പിന്റെ കാലപ്പഴക്കം കാരണമാണ് പൈപ്പ് പൊട്ടാനിടയാക്കിയതെന്നാണ് സൂചന. നഗരത്തില്‍ മുഴുവന്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. ഉടന്‍ അറ്റകുറ്റ പ്രവൃത്തി നടത്തി പമ്പിങ് പുന:സ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."