സമരം ഒത്തുതീര്‍പ്പായില്ല: കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ വാഹനങ്ങള്‍ തകര്‍ത്തു
കണ്ണൂര്‍: ബോണസ് വിഷയത്തില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ജീവനക്കാര്‍ സമരം നടത്തിവരുന്ന അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വാഹനങ്ങള്‍ക്കു നേരെ പരക്കെ അക്രമം. കോളജിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സായി ഉപയോഗിക്കുന്ന ടെമ്പോ ട്രാവലര്‍, രണ്ട് മിനിബസുകള്‍ എന്നിവയാണ് ഇന്നലെ പുലര്‍ച്ചെ കല്ലെറിഞ്ഞു തകര്‍ത്തത്. കോളജിന്റെ ഉടമസ്ഥതയിലുള്ള അഞ്ചുവാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. എന്നാല്‍ ഇവയ്ക്കു സാരമായ കേടുപാടുകളുണ്ടായില്ല. വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടതിനു ശേഷമാണ് കല്ലെറിഞ്ഞത് അക്രമം കാരണം ഇന്നലെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ചക്കരക്കല്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
നഴ്‌സിങ് കോളജുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ പഠനവും നിലച്ചു.
ബോണസ് പ്രശ്‌നം പരിഹരിക്കുക, മിനിമം വേതനം അനുവദിക്കുക, കരാര്‍ നടപ്പാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോളജില്‍ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയിസ് യൂനിയന്‍ ഒരുമാസത്തിലേറെയായി സമരം നടത്തിവരികയാണ്. സമരം ഇന്നേക്ക് നാല്‍പതാം ദിവസത്തിലേക്കു കടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."