HOME
DETAILS
MAL
ഏകീകൃത സിവില്‍ കോഡ് അപ്രയോഗികം: റഷീദലി തങ്ങള്‍
backup
October 22 2016 | 03:10 AM
ശ്രീകണ്ഠപുരം: വിവിധ മതവിശ്വാസങ്ങളും ആചാരങ്ങളുമുള്ള ബഹുസ്വരതയുള്ള നമ്മുടെ നാട്ടില്‍ ഏകീകൃത സിവില്‍ കോഡ് തീര്‍ത്തും അപ്രായോഗികമാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശ്രീകണ്ഠപുരം പഴയങ്ങാടി വാഫി കോളജില്‍ ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളിലെ തര്‍ക്കമറ്റ കാര്യങ്ങളില്‍ താല്പര്യം കാണിക്കാതെ, മതവിശ്വാസികളുടെ കാര്യത്തില്‍ കാണിക്കുന്ന വ്യഗ്രത കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയക്കളിയാണെന്ന് തിരിച്ചറിയണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യു,പി മുസ്തഫ ഹാജി അധ്യക്ഷനായി, ഹബീബ് വാഫി, പി.ടി മുഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."