HOME
DETAILS
MAL
നാവികന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി
backup
October 22 2016 | 03:10 AM
കണ്ണൂര്‍: കഴിഞ്ഞദിവസം മരിച്ച ഏഴിമല നാവിക അക്കാദിമിയിലെ നാവികന് ഷില്ലോങ് സ്വദേശി സകല്‍ദീപ് റോയിയുടെ മകന് പങ്കജ് കുമാറിന്റെ(21) ബന്ധുക്കളെത്തി നാട്ടിലേക്കു കൊണ്ടുപോയി. കഴിഞ്ഞ 17നു പുലര്‍ച്ചെ അക്കാദമിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട പങ്കജിനെ നാവിക ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ചയാണു മരിച്ചത്. സംഭവത്തില്‍ ദക്ഷിണ നാവിക സേനാ കമാന്‍ഡന്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നാവിക അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ എം.ഡി സുരേഷിന്റെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."