HOME
DETAILS
MAL
ബ്രൗണ്‍ഷുഗര്‍ കേസ്: പ്രതികള്‍ റിമാന്‍ഡില്‍
backup
October 22 2016 | 03:10 AM
തലശ്ശേരി: തലശ്ശേരിയില്‍ 200 പാക്കറ്റ് ബ്രൗണ്‍ഷുഗര്‍ പിടികൂടിയ കേസിലെ പ്രതികളെ വടകര നര്‍കോട്ടിക് കോടതി റിമാന്‍ഡ് ചെയ്തു. തലശ്ശേരി ചാലില്‍ സ്വദേശി തച്ചങ്കണ്ടി വീട്ടില്‍ സജീര്‍(33), കൂത്തുപറമ്പ് ദാസന് ക്വാര്‍ട്ടേര്‍സില്‍ കറപ്പാച്ചി ഷഫീര്‍(26) എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം തലശ്ശേരി പൊലിസ് പിടികൂടിയത്. മുംബെയില്‍ നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് പ്രതികള്‍ തലശ്ശേരിയില്‍ ബ്രൗണ്‍ഷുഗര്‍ എത്തിച്ചതെന്ന് പൊലിസിന് മൊഴി നല്കി. സ്ഥിരമായി തലശ്ശേരിയില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍ പറഞ്ഞു. ഒരു മില്ലി വീതമുള്ള പാക്കറ്റുകളാക്കിയാണ് വില്പന. ഒരു പാക്കറ്റിന് 300 മുതല്‍ 500 രൂപ വരെയാണ് സംഘം ഈടാക്കാറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."