മൊഞ്ചത്തിമാരും ചെണ്ടമേളത്തിന്റെ താളവും ആഫ്രിക്കയിലേക്ക്
തൃക്കരിപ്പൂര്‍: വാദ്യങ്ങളുടെ നാടായ ആഫ്രിക്കയില്‍ തൃക്കരിപ്പൂരില്‍ നിന്നുള്ള മൊഞ്ചത്തിമാരുടെ മൊഞ്ചും ചെണ്ട മേളത്തിന്റെ താളവും അരങ്ങേറും. കേന്ദ്ര സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുക്കാന്‍ തൃക്കരിപ്പൂര്‍ ഫോക്‌ലാന്റ് കലാകരന്മാര്‍ തയാറെടുക്കുകയാണ്.
കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ ഈ മാസം അവസാനത്തില്‍ നടക്കുന്നത്. ചെണ്ടമേളം, ഒപ്പന, തിരുവാതിര, മോഹിനിയാട്ടം എന്നിവയാണ് ഫോക്‌ലാന്റിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അവതരിപ്പിക്കുന്നത്.
കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലും ടാന്‍സാനിയന്‍ തലസ്ഥാനമായ ദാര്‍സ്സലാം നഗരങ്ങള്‍ക്കു പുറമേ പത്തോളം വേദികളില്‍ പരിപാടി അവതരിപ്പിക്കും. മൈലാഞ്ചി പ്രദര്‍ശനം, കരകൗശലമേള എന്നിവയും ഫെസ്റ്റില്‍ ഫോക്‌ലാന്റ് ഒരുക്കുന്നുണ്ട്. ഫോക്‌ലാന്റിന്റെ ചെണ്ട അധ്യാപകനായ പ്രേമരാജന്‍ കണ്ണങ്കൈയുടെ നേതൃത്വത്തിലാണ് ശിങ്കാരിമേളവും അനുബന്ധ വാദ്യകലാ രൂപങ്ങളും അവതരിപ്പിക്കുക. ഫോക്‌ലാന്റ് കലാകാരികളും ഇരട്ട സഹോദരികളുമായ ആതിര ജയരാജ്, ആരതി ജയരാജ്, കുമ്പളയിലെ ധന്യരാഘവ, നീലേശ്വരം സ്വദേശിനികളായ അനീഷാരതീഷ്, രജിതാ രാജന്‍, എം.എം വിജിഷ, കലാമണ്ഡലം സൗമ്യ, തൃക്കരിപൂരിലെ സാരഞ്ജിനി ജയരാജ്, ലീനാമോഹന്‍ എന്നിവരാണ് വിവിധ കലാ രൂപങ്ങള്‍ അവതരിപ്പിക്കുന്നത്. 2014ല്‍ ഇറാന്‍ നഗരമായ ഇസഫഹാനില്‍ നടന്ന യുനസ്‌കോ സമ്മേളനത്തില്‍ ഫോക്‌ലാന്റിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."