HOME
DETAILS
MAL
കരിന്തളത്തെ ഖനനാനുമതി:
backup
October 22 2016 | 03:10 AM
വിജിലന്‍സ് അന്വേഷണം വേണംനീലേശ്വരം: കടലാടിപ്പാറയ്ക്കു പുറമേ കരിന്തളത്തും ആശാപുരയ്ക്കു ഖനനത്തിനായി സ്ഥലം ലീസിനു കൊടുത്തുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നു യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മലബാര്‍ സിമന്റ്സിലെ പ്രതിസന്ധിയുടെ പേരില്‍ കരിന്തളം തലയടുക്കത്തെ ലാറ്ററൈറ്റ് ഖനനം പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആസൂത്രിതമാണെന്നും കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പു നല്കി. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ചോയ്യങ്കോട് അധ്യക്ഷനായി. സന്തു ടോം ജോസ്, എ.വി ദീപ, വി.വി സുഹാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."