മലബാര്‍ കുടിയേറ്റത്തിനുണ്ടായിരുന്നതു മതേതര മുഖം: ഡോ. പി.ജെ വിന്‍സെന്റ്
കുന്നുംകൈ: കേരളത്തിന്റെ ഉല്പാദന വ്യവസ്ഥയിലുണ്ടായ മാറ്റത്തിന്റെ സ്വാഭാവിക പ്രതികരണം എന്ന രൂപത്തിലാണു കര്‍ഷക സമരങ്ങളും ആഭ്യന്തര കുടിയേറ്റവും ഉണ്ടായതെന്നും മലബാര്‍ കുടിയേറ്റത്തിനു മതേതര മുഖമുണ്ടായിരുന്നുവെന്നും നിയമസഭാ സ്പീക്കറുടെ പ്രസ്സ് സെക്രട്ടറി ഡോ. പി.ജെ. വിന്‍സെന്റ് അഭിപ്രയപ്പെട്ടു.
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ നടക്കുന്ന 'കുടിയേറ്റവും സാമ്പത്തിക വികസനവും: പ്രശ്നങ്ങളും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സെഷനുകളില്‍ ഡോ. എ അശോകന്, ഡോ. ഷാജിലബീവി, ഡോ. അരുണ്‍ ജി ലാല്‍, ഡോ. ഷിബിന്‍, ഡോ. സന്തോഷ് മാത്യു സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ഡോ. എന്‍ കരുണാകരന്, പ്രൊഫ. കെ.എ ജോണ്സന്, ഡോ. വിപിന്‍ ചന്ദ്രന്, ഡോ. പി സന്ധ്യ, ഡോ. സി. ബാബുസംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."