HOME
DETAILS

ആയിറ്റി ഉപതെരഞ്ഞെടുപ്പ്: പോളിങ് 66.33 ശതമാനം

  
backup
October 22 2016 | 03:10 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa-2


തൃക്കരിപ്പൂര്‍: ആയിറ്റി ഒന്നാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 66.33 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭൂരി ഭാഗം വോട്ടര്‍മാരും ഉച്ചയോടെ തന്നെ വോട്ടുകള്‍ രേഖപ്പെടുത്തി. സംഘര്‍ഷ മേഖലയല്ലാതിരുന്നിട്ടും നീലേശ്വരം സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘത്തെ പോളിങ് സ്റ്റേഷനായ ആയിറ്റി ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളിലും പ്രധാന റോഡിലും വിന്യസിച്ചിരുന്നു. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ ആയിറ്റി വാര്‍ഡില്‍ നിന്നു ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി വി അനീസയുടെ രാജിയെ തുടര്‍ന്നാണ് ആയിറ്റിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
യു.ഡി.എഫിനു വേണ്ടി മുസ്‌ലിം ലീഗിലെ കെ.വി തഹ്‌സീറ, ഇടതു സ്വതന്ത്രയായി സി.പി.എമ്മിലെ വി.വി അജിത, ബി.ജെ.പിയിലെ എം ഷൈനി എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച വി അനീസ 301 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 1527 വോട്ടര്‍മാരില്‍ 1013 പേര്‍ വോട്ടുരേഖപ്പെടുത്തി.  
നിലവില്‍ യു.ഡി.എഫ് ഭരിക്കുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിലെ വി.പി ഫൗസിയയാണ് പ്രസിഡന്റ്. ആയിറ്റി വാര്‍ഡടക്കം ആകെ 21 വാര്‍ഡുകളുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നിലവില്‍ യു.ഡി.എഫിന് 15 അംഗങ്ങളും (ലീഗ് 09, കോണ്‍ഗ്രസ് 05, ജനതാദള്‍ യു 01), എല്‍.ഡി.എഫിന് അഞ്ചും(സി.പി.എം 05) അംഗങ്ങളാണുള്ളത്. ഉപതെരഞ്ഞെടുപ്പിലെ ജയപരാജയം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. ഇന്ന് രാവിലെ എട്ടിന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വോട്ടെണ്ണും. ഒരു മണിക്കൂറിനകം ഫലം അറിയാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  31 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago