നാരായണി വധം: പിന്നില്‍ പണത്തെ കുറിച്ചുള്ള തര്‍ക്കമെന്നു സൂചന ആശങ്കയില്‍ അഞ്ചു മക്കള്‍
രാജപുരം: കാലിച്ചാനടുക്കത്തെ വീട്ടമ്മയായ നാരായണിയുടെ കൊലക്കു പിന്നില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും സംശയവുമാണെന്നു നിഗമനം. കേസില്‍ അറസ്റ്റിലായ അമ്പാടിക്കു വേറെ ഭാര്യയും അതില്‍ രണ്ടു മക്കളുമുണ്ട്. ഈ ബന്ധം നിലനില്‍ക്കെ നാരായണിയുമായി അടുത്ത അമ്പാടി വിവാഹം കഴിക്കാതെ തന്നെ ഒപ്പം താമസിച്ചുവരികയായിരുന്നു. ഏതാനും ദിവസം മുമ്പ് അമ്പാടിയുടെ 5500 രൂപ കാണാതായതു നാരായണിയും അമ്പാടിയും തമ്മില്‍ തര്‍ക്കത്തിനു വഴിവച്ചു.
ഇതിനിടെ സംശയ രോഗവും ഉടലെടുത്തു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇരുവരെയും വിളിപ്പിച്ചു പ്രശ്‌നം പൊലിസ് തന്നെ ചര്‍ച്ച ചെയ്തു. വഴക്കു തീര്‍ന്നാല്‍ മാത്രം കാലിച്ചാനടുക്കത്തേക്കു വന്നാല്‍ മതിയെന്നായിരുന്നു പൊലിസിന്റെ നിര്‍ദേശം. എന്നാല്‍ നാരായണി കാലിച്ചാനടുക്കത്തു വന്നു താമസിക്കുകയായിരുന്നുവെന്നാണു പൊലിസ് പറയുന്നത്. കൊലപാതക വിവരമറിഞ്ഞു ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ ദാമോദരന്‍, ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്‍, ഗ്രാമപഞ്ചായത്ത് അംഗം മുസ്തഫ തായന്നൂര്‍ തുടങ്ങിയവര്‍ സ്ഥലത്തത്തി.
നാരായണിക്കു അഞ്ചു മക്കളുണ്ട്. മൂത്ത കുട്ടി ഒരു ബന്ധുവീട്ടിലും രണ്ടു കുട്ടികള്‍ ഹോസ്റ്റലില്‍ താമസിച്ച് ഐ.ടി പഠനവും നടത്തുകയാണ്. ഇളയകുട്ടികള്‍ വീട്ടിലാണ്. അമ്മ കൊല്ലപ്പെടുകയും കൊലക്കേസില്‍ അച്ഛന്‍ ജയിലിലാവുകയും ചെയ്തതോടെ ഈ അഞ്ചുകുട്ടികളും ആശങ്കയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."