ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഗ്രൗണ്ട്;
കൗണ്‍സില്‍ യോഗത്തില്‍ തര്ക്കംചാവക്കാട്: നഗരസഭ സ്റ്റേഡിയം ഗ്രൗണ്ട് ഫുട്ബോള്‍ ടൂര്‍ണമെന്റിന് വിട്ടു നല്‍കുന്നതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. ചാവക്കാട് പ്രചര കള്‍ച്ചറല്‍ ട്രസ്റ്റ് അടുത്ത മാസം 19 മുതല്‍ ഡിസംബര്‍ 15 വരെ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനായി ഗ്രൗണ്ട് വാടക, വിനോദ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചക്കു വന്നപ്പോഴാണ് തര്‍ക്കമുണ്ടായത്.
ഫുട്ബോള്‍ മത്സരം നടക്കുന്നതിനാല്‍ വാടകയും വിനോദ നികുതിയും ചുമത്തുന്നതില്‍ ഇളവ് അനുവദിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ചാവക്കാടിന്റെ ഫുട്ബോള്‍ പെരുമക്ക് ശക്തി പകരുന്ന ടൂര്‍ണമെന്റിനായി ഗ്രൗണ്ടിന്റെ പ്രതിദിന വാടകയായ 1000 രൂപ ഇളവുചെയ്തു കൊടുക്കണമെന്ന് ഭരണ പക്ഷത്ത് നിന്ന് സി.പി.എം അംഗമായ എ.എച്ച് അക്ബര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിച്ചാല്‍ മറ്റുള്ളവര്‍ക്കും ഇളവുചെയ്തു കൊടുക്കേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് കോണ്‍ഗ്രസിലെ കെ.കെ കാര്‍ത്ത്യായനി പറഞ്ഞു. തുടര്‍ന്ന് മറ്റ് അംഗങ്ങളും വാദ പ്രതിവാദങ്ങളുമായി രംഗത്തെത്തിയതോടെ ഗ്രൗണ്ടിന്റെ വാടക 500 രൂപയാക്കി നിശ്ചയിക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിനോദനികുതി ഇളവിന് സര്‍ക്കാര്‍ അനുമതി വേണമെന്ന് ചെയര്മാന് എന്‍.കെ അക്ബര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."