നിയുക്ത ശബരിമല മേല്‍ശാന്തിക്ക് പൈങ്കുളം ഏഴീക്കോട് മനയില്‍ സ്വീകരണം
ചെറുതുരുത്തി: നിയുക്ത ശബരിമല മേല്‍ശാന്തി ചെര്‍പ്പുളശ്ശേരി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് മുന്‍ മേല്‍ശാന്തിമാരുടെ ഇല്ലമായ പൈങ്കുളം ഏഴീക്കോട് മനയില്‍ സ്വീകരണം. ശബരിമല ദര്‍ശനത്തിന് ശേഷം തിരിച്ച് വരുന്നതിനിടയിലാണ് മുന്‍ മേല്‍ശാന്തിമാരായ ഏഴീക്കോട് ശശി നമ്പൂതിരി, കൃഷ്ണദാസ് നമ്പൂതിരി എന്നിവരെ കാണുന്നതിനും ഇവരുടെ അനുഭവ ജ്ഞാനം പങ്കുവെക്കുന്നതിനുമായി ഉണ്ണികൃഷണന്‍ നമ്പൂതിരിയെത്തിയത്.
പൂര്‍ണ്ണ കുംഭം നല്‍കിയായിരുന്നു മേല്‍ശാന്തിക്കുള്ള വരവേല്‍പ്പ്. ഉടുക്ക് പാട്ട്, താലപ്പൊലി എന്നിവ അകമ്പടിയായി. തെക്കുംപറമ്പത്ത് മന വാസുദേവന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, പുല്ലക്കോട് പ്രവീണ്‍ നമ്പൂതിരി തുടങ്ങിയവരും മേല്‍ശാന്തിയോടൊപ്പം ഉണ്ടായിരുന്നു. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി സതീശന്‍, കൊടുങ്ങല്ലൂര്‍ ക്ഷേത്രം മേല്‍ശാന്തി ഏഴീക്കോട് മന വാസുദേവന്‍ നമ്പൂതിരി എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ നിയുക്ത മേല്‍ശാന്തി ആദ്യ നറുക്കെടുപ്പില്‍ തന്നെ അയ്യപ്പസേവക്ക് അവസരം ലഭിച്ചത് വലിയ സൗഭാഗ്യമാണെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിരവധി ഭക്തജനങ്ങള്‍ നിയുക്ത മേല്‍ശാന്തിയുടെ അനുഗ്രഹം ഏറ്റുവാങ്ങാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."