HOME
DETAILS
MAL
പി.ജയരാജന് വീണ്ടും വധഭീഷണി
backup
October 22 2016 | 12:10 PM
കണ്ണൂര്‍: സി.പിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും വധഭീഷണി. ഒരു മാസത്തിനുള്ളില്‍ ജയരാജനെ വധിക്കുമെന്നുള്ള ഭീഷണിക്കത്ത് കണ്ണൂര്‍ ടൗണ്സ സി.ഐ കെ.വി വേണുഗോപാലിനാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് കേസെടുത്ത് പൊലിസ് അന്വേഷണം തുടങ്ങി. രണ്ടു മാസം മുന്‍പും പി.ജയരാജന് വധഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നും പൊലിസ് കേസെടുത്തിരുന്നു.
ഒരു മാസത്തിനുള്ളില്‍ ജയരാജനെ വധിക്കുമെന്നും എന്നാല്‍ മാത്രമേ കണ്ണൂരില്‍ സമാധാനം വരികയുള്ളൂവെന്നും കത്തില്‍ പറുയുന്നു. പൊതുയോഗങ്ങളിലും മറ്റും ഇയാള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും പൊലിസ് മാറിനില്ല്ക്കണമെന്നും അല്ലെങ്കില്‍ നിങ്ങളുടെ ആളുകള്‍ക്ക് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും 'അജ്ഞാനുവര്ത്തി' എന്ന പേരില്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."