പട്ടാളക്കാരുടെ ധീരതെയെ വേറേ തലങ്ങളിലേക്ക് തിരിച്ചുവിടാന്‍ ബി.ജെ.പി ശ്രമിക്കുന്നു: ജി.സുധാകരന്‍
കുട്ടനാട്: അയല്‍രാജ്യമായ പാകിസ്താനുമായിയുള്ള ചില്ലറ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് മന്ത്രി ജി. സുധാകരന്‍. ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു ജില്ലാ സമ്മേളനം കുട്ടനാട് മങ്കൊമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനുമായുള്ള നിസ്സാര പ്രശ്‌നത്തില്‍ വൈകാരികമായ തീവ്രത ജനിപ്പിക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും ശ്രമിച്ചത്.
നമ്മുടെ പട്ടാളക്കാര്‍ ധീരതയോടെ പോരാടും, അവര്‍ എതിരാളികളെ നിലംപരിശാക്കാന്‍ കഴിവുള്ളവരാണ്. പക്ഷേ, അതിനെ വേറൊരു തലത്തിലേക്ക് തിരിച്ചു വിടാന്‍ പാടില്ല. അതിനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഈ നീക്കത്തെ ചെറുത്തില്ല. ആര്‍.എസ്.എസ്. നയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് പറയാനുള്ള ചങ്കൂറ്റം മോദിക്കില്ല. പ്രധാനമന്ത്രിയായതിന് ശേഷം ആര്‍.എസ്.എസ്. മഹത്തായ ഒരു സംഘടനയാണെന്ന് മോദി പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് അത് പറഞ്ഞാല്‍ അധികാരം നഷ്ടമാകും. ഇത് അവസരവാദിയും ചങ്കൂറ്റമില്ലാത്തവനും ഭീരുവുമാണെന്ന അര്‍ഥമാണ് നല്‍കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."