HOME
DETAILS

കണ്ണൂര്‍ ജയിലില്‍ നിസാമിന് സുഖവാസം; സംരക്ഷിക്കാന്‍ രാഷ്ട്രീയതടവുകാര്‍

  
backup
October 22 2016 | 19:10 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമദ് നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വി.ഐ.പി പരിഗണന. നിസാം ജയിലിലെ കോയിന്‍ ബോക്‌സിലാണ് ഫോണ്‍ ചെയാറുള്ളതെന്നു ജയില്‍ ഡി.ജി.പി ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയശേഷം വ്യക്തമാക്കിയെങ്കിലും ദുരൂഹത ബാക്കിനില്‍ക്കുകയാണ്.
നേരത്തെ ജയിലില്‍ നിസാമിന് വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്ന വാര്‍ത്ത വന്നതിനെതുടര്‍ന്ന് അല്‍പ്പകാലം നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും പിന്നീട് സ്ഥിതി പഴയതുതന്നെയായി. നിസാം ഭീഷണിപെടുത്താന്‍ ഉപയോഗിച്ച 9746576553, 8769731302 എന്നീ ഫോണ്‍ നമ്പറുകള്‍ കണ്ണൂര്‍ ജയില്‍ ടവര്‍ പരിധിയിലാണെന്നു പൊലിസ് പറയുന്നു.
രണ്ടു തടവുകാരാണ് ഈ നമ്പരുകളുടെ ഉടമസ്ഥര്‍. മാത്രമല്ല ബംഗളൂരു കോടതിയില്‍ പോകവെയാണ് നിസാം ഫോണ്‍ ചെയ്തതെന്നു വിശദീകരിക്കുന്ന ജയില്‍ ഡി.ജി.പി കൂടെപോയ പൊലിസുകാരുടെ ടിക്കറ്റും ചിലവുകളുമെടുത്തത് നിസാമിനോട് ബന്ധമുള്ളവാരാണെന്ന ആരോപണത്തെക്കുറിച്ചു വ്യക്തമായ ഉത്തരം നല്‍കിയില്ല.
രാഷ്ട്രീയസ്വാധീനമുള്ളവര്‍ക്കും സമ്പന്നരായ തടവുകാര്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ട്.
   രാഷ്ട്രീയകൊലപാതകകേസുകളില്‍ തടവുശിക്ഷയനുഭവിക്കുന്ന ഭരണകക്ഷി അനുകൂലികളുടെ നിയന്ത്രണത്തിലാണ് ഇപ്പോഴും ചില ബ്ലോക്കുകള്‍. നിസാമിന് ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്‍തുണയുള്ളതായി സൂചനയുണ്ട്.
ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ നമ്പരുകള്‍ സംഘടിപ്പിച്ചുകൊടുത്തത് ഇവരില്‍ ചിലരാണെന്നാണ് വിവരം. ഇവര്‍ക്ക് ജയിലധികൃതരില്‍ ചിലരുടെ രഹസ്യ പിന്‍തുണയുമുണ്ട്.

ഫോണ്‍വിളി: പൊലിസിന്റെ വീഴ്ചയെന്ന് ജയില്‍ ഡി.ഐ.ജി

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിസാം ജയിലില്‍ നിന്ന് ഫോണ്‍വിളിച്ചുവെന്ന സംഭവത്തില്‍ പൊലിസാണ് ഉത്തരവാദിയെന്നും പൊലിസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജയില്‍ ഡി.ഐ.ജി ശിവദാസ് കെ തൈപറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് ജയിലില്‍ തെളിവെടുപ്പിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരു കോടതില്‍ പോകുന്ന വഴി ബസില്‍ വച്ച് സുഹൃത്തിന്റെ മൊബൈലില്‍ നിന്നാണ് നിസാം ഫോണ്‍ വിളിച്ചത്. അടിയന്തര കാര്യത്തിന് മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ തടവുകാരെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാറുള്ളു. എന്നാല്‍ ഇക്കാര്യത്തില്‍ എസ്‌കോര്‍ട്ട് പോയ പൊലിസിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നും ജയില്‍ വകുപ്പിന് തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വൈകീട്ട് 4.45 ഓടെയാണ് ഡി.ഐ.ജി ജയിലില്‍ സന്ദര്‍ശനത്തിനെത്തിയത്. ഒന്നര മണിക്കൂറോളം വിശദമായ പരിശോധന നടത്തിയെങ്കിലും നിസാം കഴിയുന്ന ബ്ലോക്കില്‍ നിന്നുമൊന്നും  കണ്ടെത്താനായില്ല. അനര്‍ഹമായ പരിഗണനയൊന്നും നിസാമിന് ലഭിച്ചില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവം മാധ്യമങ്ങളില്‍ വിവാദമായതിനെ തുടര്‍ന്ന് പൊലിസും ജയില്‍ അധികൃതരും നിസാം തടവില്‍ കിടക്കുന്ന ബ്ലോക്കിലും സെല്ലിലും രാവിലെ വ്യാപകമായി പരിശോധന നടത്തിയിരുന്നു. മറ്റുതടവുകാര്‍ ഉപയോഗിക്കുന്നത് പോലെ കോയിന്‍ ഫോണാണ് നിസാമും ഉപയോഗിക്കുന്നത്. ഈ ഫോണില്‍ സംസാരിക്കുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യവുമുണ്ടാകാറുണ്ടെന്ന് സൂപ്രണ്ട് വ്യക്തമാക്കി.
 നിസാം ജയില്‍നിന്ന് ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് സഹോദരങ്ങള്‍ പരാതി നല്‍കിയിരുന്നു. നിസാം വിളിക്കാന്‍ ഉപയോഗിച്ച ഫോണിന്റെ നമ്പറും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഉള്‍പ്പെടുത്തിയാണ് നിസാമിന്റെ സഹോദരങ്ങള്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  18 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  18 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  18 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  18 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  18 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  18 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  18 days ago