HOME
DETAILS

റബര്‍ വില താഴേക്ക്; വിലസ്ഥിരതാഫണ്ട് സര്‍ക്കാരിന് ബാധ്യതയാകുന്നു

  
backup
October 22 2016 | 19:10 PM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%b8%e0%b5%8d

തിരുവനന്തപുരം: റബറിന്റെ തുടര്‍ച്ചയായ വിലയിടിവിന് ആശ്വാസമേകാന്‍ കൊണ്ടുവന്ന റബര്‍ വിലസ്ഥിരതാഫണ്ട് നടപ്പാക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുന്നു. റബര്‍ വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നും വില ഉയരുന്ന ഘട്ടമുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു വിലസ്ഥിരതാഫണ്ട് നടപ്പാക്കുന്ന കാലയളവില്‍ കഴിഞ്ഞ സര്‍ക്കാരിന് ഉണ്ടായിരുന്നത്.
എന്നാല്‍ കമ്പോളത്തില്‍ റബര്‍ തുടര്‍ച്ചയായ വിലത്തകര്‍ച്ച നേരിടുന്ന അവസ്ഥയാണ് നിലവില്‍. കഴിഞ്ഞ സര്‍ക്കാരിന് തുടര്‍ച്ചയായി പുതിയ സര്‍ക്കാര്‍ 500 കോടി രൂപയാണ് വിലസ്ഥിരതാഫണ്ടിനായി ബജറ്റില്‍ നീക്കിവച്ചത്. റബര്‍ വിലസ്ഥിരതാഫണ്ട് ഉദ്ദേശിച്ച ലക്ഷ്യം കാണുമോയെന്ന കാര്യത്തില്‍ ആസൂത്രണ ബോര്‍ഡും ആശങ്കയിലാണ്.
കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരും റബര്‍ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന നയം തന്നെയാണ് കൂടുതല്‍ ശക്തിയോടെ തുടരുന്നത്. മുന്‍കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ  നയങ്ങളാണ് റബര്‍ കര്‍ഷകരെ ഈ ഗതികേടിലാക്കിയതെന്ന് മുന്‍ധനമന്ത്രി കെ.എം മാണി തന്നെ നിയമസഭയില്‍ പറഞ്ഞിരുന്നു.
കക്ഷിഭേദമന്യേ സംസ്ഥാനത്ത് നിന്ന് ആവശ്യമുയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ യാതൊരു നടപടിയോ ഉറപ്പോ നല്‍കിയിട്ടില്ല. ഒരുകാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തിയിരുന്ന റബര്‍ കര്‍ഷകരെ താങ്ങി നിര്‍ത്തേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ആസിയാന്‍ കരാറില്‍ ഒപ്പുവച്ചതോടെ റബര്‍ ഇറക്കുമതിച്ചുങ്കം തന്നെ പടിപടിയായി ഇല്ലാതായി. റബറിന് വിലയിടിക്കാന്‍ ടയര്‍ വ്യവസായികളും സജീവമായി രംഗത്തുണ്ട്. റബറിന് എത്ര തന്നെ വില കുറഞ്ഞാലും ടയറിന്റെ വിലയില്‍ കുറവ് വരാറില്ല. ഇറക്കുമതിയിലാണ് ടയര്‍വ്യവസായികള്‍ക്കും താല്‍പര്യം.
കമ്പോളവില എത്രയായാലും കര്‍ഷകന് കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്ന നിലയില്‍ കമ്പോളവിലയില്‍ ബാക്കിയുള്ള തുക സര്‍ക്കാര്‍ നല്‍കുന്ന രീതിയിലാണ് വിലസ്ഥിരതാപദ്ധതി രൂപീകരിച്ചത്. കമ്പോളവിലയില്‍ കുറവുവരുന്ന തുക കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന രീതിയാണ് തുടരുന്നത്. പ്രാഥമിക റബര്‍ സഹകരണ സംഘങ്ങളാണ് ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്നത്.
എന്നാല്‍  രജിസ്റ്റര്‍ ചെയ്യുന്ന  കര്‍ഷകര്‍ റബര്‍ ടാപ്പിങ് നടത്തുന്നുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ പോലും കാര്യമായ സംവിധാനമില്ല. സഹകരണസംഘങ്ങളും റബര്‍ സംഭരണ കേന്ദ്രങ്ങളും നല്‍കുന്ന ബില്ലുകളെ അടിസ്ഥാനമാക്കിയാണ് സബ്‌സിഡി ലഭ്യമാക്കുന്നത്. കൂടുതല്‍ തുകയ്ക്കുള്ള ബില്ലുകള്‍ നല്‍കി ചെറുകിട റബര്‍ വ്യാപാരികളും കര്‍ഷകരും തമ്മിലുള്ള ഒത്തുകളിയ്ക്ക് വഴിവയ്ക്കുന്നതായി വ്യാപകമായ ആക്ഷേപമുയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago