ട്രംപിന്റെ മുസ്്ലിം വിരുദ്ധ പോസ്റ്റ് നീക്കുന്നത് സുക്കര്‍ബര്‍ഗ് തടഞ്ഞു
ന്യൂയോര്‍ക്ക്: ട്രംപിന്റെ വിദ്വേഷ പ്രസംഗം നീക്കാന്‍ ശ്രമിച്ച ഫേസ്ബുക്ക് ജീവനക്കാരെ സി.ഇ.ഒ സുക്കര്‍ബര്‍ഗ് തടഞ്ഞു. മുസ്്ലിംകള്‍ യു.എസില്‍ പ്രവേശിക്കുന്നത് തടയണമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഫേസ്ബുക്ക് നീക്കാന്‍ ശ്രമിച്ചത്. ഫേസ്ബുക്ക് കമ്മ്യൂണിറ്റി റൂള്‍സ് പ്രകാരം ഇത് വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരും.
കഴിഞ്ഞ ഡിസംബറിലാണ് ട്രംപ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് വിദ്വേഷ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടി മറ്റു യൂസര്‍മാര്‍ വ്യാപകമായി റിപ്പോര്‍ട്ടിങ് നടത്തി. ഫേസ്ബുക്ക് കമ്മ്യൂണിറ്റി ഓപറേഷന്‍സ് വിഭാഗം ഇത് നീക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇത് സുക്കര്‍ബര്‍ഗ് ഇടപെട്ട് തടഞ്ഞുവെന്ന് വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫേസ്ബുക്കിലെ മുസ്്ലിം ജീവനക്കാരും ഫേസ്ബുക്ക് മേധാവിക്ക് വിദ്വേഷ പോസ്റ്റിനെ കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റ് നീക്കേണ്ടെന്നാണ് മാനേജര്‍മാര്‍ക്ക് സുക്കര്‍ബര്‍ഗ് നല്കിയ നിര്‍ദേശം. പോസ്റ്റ് നീക്കുന്നത് സംബന്ധിച്ച് തങ്ങളോട് ബന്ധപ്പെട്ടിരുന്നില്ലെന്ന് ട്രംപിന്റെ വക്താവ് പറഞ്ഞു. നേരത്തെ വിയറ്റ്നാം യുദ്ധത്തിലെ കിമ്മിന്റെ ചിത്രവും സ്താനാര്‍ബുദത്തെ കുറിച്ചുള്ള ചിത്രവും ഫേസ്ബുക്ക് നീക്കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."