വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സിനിമാ നടിയടക്കം അഞ്ചുപേര്‍ പിടിയില്‍
മൂവാറ്റുപുഴ: വാഴക്കുളം കദളിക്കാട് മേഖലകളില്‍ വാടകവീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സിനിമാ നടി അടക്കമുള്ള അഞ്ചംഗ സംഘം അറസ്റ്റില്‍. നടിക്ക് പുറമെ രണ്ട് നടത്തിപ്പുകാരും രണ്ട് ഇടപാടുകാരെയുമാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ്‌ചെയ്തത്.
വീരപുത്രന്‍, ഹാപ്പി ജേര്‍ണി തുടങ്ങിയ ചലച്ചിത്രങ്ങളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ച പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന അമല(34) നടത്തിപ്പുകാരായ തൊടുപുഴ തെക്കുംഭാഗം കൊച്ചുപടിഞ്ഞാറേക്കര മോഹനന്‍ (53), സഹായി പാറപ്പുഴ വാഴത്തറവേലയില്‍ ബാബു(34), ഇടപാടുകാരായ കരിമണ്ണൂര്‍ മുളപുറം മഞ്ഞുമറ്റത്തില്‍ അജിസ്(29), മുളപുറം ഈന്തുങ്കല്‍ ജിത്തു ജോയി (33) എന്നിവരാണ് അറസ്റ്റിലായത്.
8000-ത്തോളം രൂപ, രജിസ്റ്റര്‍, ബാങ്കിലെ നിക്ഷേപ വിവരങ്ങള്‍ എന്നിവ കണ്ടെടുത്തു. മോഹനന്‍ ബിനാമിയാണെന്നും യഥാര്‍ഥ നടത്തിപ്പുകാര്‍ വന്‍തോക്കുകളാണെന്നും പൊലിസ് സംശയിക്കുന്നുണ്ട്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി ബിജുമോന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആറു മാസമായി സംഘം പൊലിസ് നിരീക്ഷണത്തിലായിരുന്നു. കുറച്ചുനാളുകളേ ഒരിടത്ത് ഇവര്‍ താമസിക്കൂ. പരിസരവാസികള്‍ക്ക് സംശയം തോന്നിത്തുടങ്ങുമ്പോള്‍ വിടും, കിഴക്കേക്കര, വാളകം, തൊടുപുഴ നാലുവരി പാത എന്നിവിടങ്ങളില്‍ സംഘം താമസിച്ച് ഇടപാട് നടത്തിയിരുന്നു.
വടക്കേ ഇന്ത്യക്കാര്‍ അടക്കമുളള യുവതികളെ കൊണ്ടുവന്നായിരുന്നു ഇടപാടുകള്‍. 2000 മുതല്‍ 25000-രൂപ വരെയാണ് ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്നത്. ഇടപാടുകാരുടെ ബൈക്കും കാറും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ 20-നാണ് പിടിയിലായ യുവതി സംഘത്തില്‍ ചേരുന്നത്. മൂന്നാഴ്ച മുമ്പാണ് ഇവര്‍ തെക്കുംമലയിലെ വീട് വാടകക്കെടുത്തത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാട്ടാംകോട്ടില്‍ ഷൈജുവിന്റെ ഉടമസ്ഥതയിലുളള വീടിന്റെ കാര്യങ്ങള്‍ നോക്കുന്നത് ഇയാളുടെ ബന്ധുവാണ്. പെണ്‍വാണിഭം നടക്കുന്ന വിവരം കാര്യസ്ഥന് അറിവുണ്ടായിരുന്നോ എന്നത് പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."