സംസ്ഥാന പൊലിസ് കായിക മേള: കണ്ണൂര്‍ ചാംപ്യന്മാര്
കോഴിക്കോട്: സംസ്ഥാന പൊലിസ് കായിക മേളയില്‍ കണ്ണൂര്‍ ഓവറോള്‍ ചാംപ്യന്മാരായി. 64 പോയിന്റുമായാണ് കണ്ണൂര്‍ ഒന്നാമതെത്തിയത്. 34 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 33 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി. ബറ്റാലിയന് വിഭാഗത്തില്‍ 69 പോയിന്റ് നേടി തൃശൂര്‍ ഇന്ത്യന്‍ റിസര്‍വ് (ഐ.ആര്.)ബറ്റാലിയന് ജേതാക്കളായി. തിരുവനന്തപുരം സ്പെഷല്‍ ആംഡ് പൊലിസും (എസ്.എ.പി.)യും തൃശൂര്‍ പൊലിസ് അക്കാദമിയും 67 പോയിന്റു വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു. തൃശൂര്‍ കേരള ആംഡ് പൊലിസ് ഒന്ന് (കെ.എ.പി. 1) ആണ് മൂന്നാം സ്ഥാനത്ത്.
രാഹുല്‍ ജി പിള്ള (കെ.എ.പി. മൂന്ന്)യും എസ് സിനി( കെ.എ.പി. രണ്ട്) യുമാണ് മേളയിലെ മികച്ച താരങ്ങള്‍. ഏറ്റവും വേഗമേറിയ താരങ്ങളും ഇവര്‍ തന്നെയാണ്്്. മൂന്നു ദിവസത്തിനിടെ നാലു മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. ഡിസ്കസ് ത്രോയില്‍ പുരുഷ വിഭാഗത്തില്‍ എസ്.എ.പി.യിലെ ബേസില്‍ ജോര്‍ജും വനിതാ വിഭാഗത്തില്‍ പൊലിസ് അക്കാദമിയിലെ പി.എ ആര്യയും റെക്കോര്‍ഡിട്ടപ്പോള്‍ 200 മീറ്റര്‍ ഓട്ടത്തില്‍ കെ.എ.പി. രണ്ടാം ബറ്റാലിയനിലെ എസ് സിനിയും ഹാമര്‍ത്രോയില്‍ മലപ്പുറം ജില്ലാ പൊലിസിലെ ജീജ മോഹനനും റെക്കോര്‍ഡിട്ടു.
മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച സമാപന ചടങ്ങില്‍ ഡി.ജി.പി. ലോക്നാഥ് ബഹ്റ, ഉത്തരമേഖല എ.ഡി.ജി.പി സുധേഷ്കുമാര്, കണ്ണൂര്‍ റേഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ മുഖ്യാതിഥികളായി. ചാംപ്യന്മാര്ക്കുള്ള ട്രോഫികളും വ്യക്തഗത മത്സരത്തില്‍ വിജയിച്ച താരങ്ങള്‍ക്കുള്ള മെഡലുകളും ഡി.ജി.പി. സമ്മാനിച്ചു. വെടിക്കോട്ടോടു കൂടിയാണ് കായിക മേള സമാപിച്ചത്. 46ാം സംസ്ഥാന പൊലിസ് അത്ലറ്റിക് മീറ്റിന് തൃശൂര്‍ വേദിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."