കെസ്ട്രല്‍സ് മൂന്നാര്‍ മാരത്തണ്‍ ജനുവരി 28ന്
കൊച്ചി: കെസ്ട്രല്‍സ് മൂന്നാര്‍ മാരത്തണ്‍ ജനുവരി 28നു മൂന്നാറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശത്ത് കൂടിയാണ് മാരത്തണ്‍. അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം ദേശിയ ദീര്‍ഘദൂര ഓട്ടക്കാരും പങ്കെടുക്കുന്ന മാരത്തണില്‍ നിന്നു ലഭിക്കുന്ന വരുമാനം കേരളത്തിലെ കായിക വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി വിനിയോഗിക്കും. സ്കൂളുകളോ സര്‍ക്കാര്‍ അതോറിറ്റികളോ നിര്‍ദേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കാവും സൗജന്യ പരിശീലനം നല്‍കുന്നത്.
ആരോഗ്യമുള്ള ജീവിതത്തിനു കായിക ക്ഷമത അത്യവശ്യമാണെന്ന സന്ദേശവുമായാണ് മാരത്തണ്‍ നടത്തുന്നത്. അസോസിയേഷന് ഓഫ് ഇന്റര്‍നാഷണല്‍ മാരത്തണ്‍ ആന്‍ഡ് ഡിസ്റ്റന്റ് റെയിന്‍സിന്റെ അക്രഡിറ്റേഷന് മാരത്തണിനു ലഭിച്ചിട്ടുണ്ടെന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ മൂന്നാര്‍ മാരത്തണ്‍ ഇവന്റ് ഡയറക്ടര്‍ സെന്തില്‍ കുമാര്‍, ബെര്‍ണാ റിബിന്, ബെറിന് ജോണ്സണ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."