പാക് ആക്രമണ ദൃശ്യങ്ങള്‍ ബി.എസ്.എഫ് പുറത്തു വിട്ടു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിനിടയില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെടാനിടയായതിന്റെ ദൃശ്യങ്ങള്‍ അതിര്‍ത്തി രക്ഷാസേന(ബി.എസ്.എഫ്) പുറത്തു വിട്ടു.
ജമ്മു കശ്മിരിലെ കതുവ ജില്ലയിലെ സൈനിക പോസ്റ്റിനു നേരെയാണ് കഴിഞ്ഞ ദിവസം രാവിലെ പാക് സേന ആക്രമണം നടത്തിയത്. ഇതിനെതിരേ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. അതിര്‍ത്തിയില്‍ സ്ഥാപിച്ച കാമറയില്‍ പാക് സൈന്യം വരുന്നതും ഓട്ടോ മാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചും റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തുന്നതും വ്യക്തമാണ്.
ആക്രമണത്തില്‍ ബി.എസ്.എഫ് നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് പാക് സൈന്യം പിന്തിരിഞ്ഞത്. ഇതിനിടയില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതേസമയം പാക് ആക്രമണത്തെ ചെറുക്കാനുള്ള നീക്കത്തിനിടയില്‍ പരിക്കേറ്റ ബി.എസ്.എഫ് ജവാന് ഗുര്‍ണാം സിങിന് മതിയായ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി ഗുര്‍ജീത് കൗര്‍ രംഗത്തെത്തി. രാഷ്ട്ര സേവനത്തിനിടയില്‍ പരിക്കേറ്റ ജവാന് നല്ല രീതിയിലുള്ള ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹത്തിന്റെ സഹോദരി ആവശ്യപ്പെട്ടു.
തന്റെ സഹോദരന് ഗുരുതരാവസ്ഥയിലാണ്. എന്തുകൊണ്ട് അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എന്തുകൊണ്ട് അദ്ദേഹത്തെ ഒരു സൈനികനാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നില്ലെന്നും അവര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."