HOME
DETAILS
MAL
പെയര്‍ ട്രോളിങ്ങിനെതിരേ 26ന് കടല്‍ ഹര്‍ത്താല്‍
backup
October 22 2016 | 19:10 PM
കൊച്ചി: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന പുത്തന്‍ മത്സ്യബന്ധനരീതിയായ പെയര്‍ ട്രോളിങ്ങിനെതിരേയും മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ അധികൃതരുടെ ഇടപെടലുകള്‍ ആവശ്യപ്പെട്ടും മത്സ്യമേഖലയിലെ രാഷ്ട്രീയേതര ട്രേഡ് യൂനിയനുകള്‍ സംയുക്തമായി 26ന് കടല്‍ ഹര്‍ത്താല്‍ നടത്തും.
മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള തീരകടലില്‍ മത്സ്യബന്ധനം നിശ്ചലമാക്കിയാണ് കടല്‍ ഹര്‍ത്താല്‍. അന്ന് കൊച്ചി തുറമുഖത്ത് പ്രതീകാത്മകമായി പെയര്‍ ബോട്ടുകള്‍ കത്തിച്ച് പ്രതിഷേധിക്കുമെന്നും സംയുക്തസമരസമിതി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പി.വി ജനാര്ദനന്, ജാക്സണ് പൊള്ളയില്, പി.വി ദയാനന്ദന്, വി.ഡി മജീന്ദ്രന്, പി.വി ജയന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."