തേഞ്ഞിപ്പലം എസ്.ഐയുടെ നടപടി അപലപനീയം: മുസ്‌ലിംലീഗ്
പള്ളിക്കല്‍: പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരടക്കമുള്ള നേതാക്കളോടും പൊതുപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറുന്ന തേഞ്ഞിപ്പലം എസ്.ഐയുടെ നടപടി അപലപനീയമാണെന്ന് വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ഡോ. വി.പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ണ്ണൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മണ്ഡലത്തിലുണ്ടായ മിക്ക വിഷയങ്ങളിലും ഇടപെടേണ്ടിവന്ന പല സാഹചര്യത്തിലും എസ്.ഐയില്‍നിന്നു ധിക്കാരപരമായ നിലപാടാണുണ്ടായതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പക്ഷപാതപരമായ പെരുമാറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്ത് മുസ്‌ലിംലീഗിന്റെ പതാക എസ്.ഐ വലിച്ചുകീറിയതായി പരാതി ഉയര്‍ന്നിരുന്നു. പതാക നശിപ്പിച്ച എസ്.ഐക്കെതിരേ മുസ്‌ലിംലീഗ് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."