HOME
DETAILS
MAL
അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം
backup
October 22 2016 | 20:10 PM
എടപ്പാള്‍: തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളജില്‍ പുതിയതായി നിര്‍മ്മിച്ച ഫുഡ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി അക്കാദമിക് ബ്ലോക്കിന്റെയുംമെന്സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഫുഡ് ടെക്നോളജി കോഴ്സിന് പി.എസ്.സി അംഗീകാരം നേടുന്നതിനു പി.എസ്.സി ചെയര്‍മാനുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേളപ്പജിക്കു സ്മാരകം നിര്‍മിക്കാന്‍ സ്ഥലം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി. മെന്‍സ് ഹോസ്റ്റലിന്റെ നിര്‍മാണം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ഫുഡ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം സംസ്ഥാന സര്‍ക്കാറിന്റെയും സാമ്പത്തിക സഹായത്തോടെയാണ് പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."