ചാലിയാര്‍ പഞ്ചായത്ത് വികസന സമിതി യോഗം അലങ്കോലപ്പെട്ടു
നിലമ്പൂര്‍: വാര്‍ഷിക വികസന പദ്ധതിയില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ വാര്‍ഡ് വികസന സമിതിയോഗം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. അധ്യക്ഷ പ്രസംഗത്തിന് ശേഷം പ്രസിഡന്റ് പി.ടി ഉസ്മാനെ സംസാരിക്കാന്‍ ക്ഷണിച്ചതോടെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് തോണിയില്‍ സുരേഷ് ഒരു കാര്യം പറയാനുണ്ടെന്ന് പറയുകയും മൈക്ക് വാങ്ങുകയും വെണ്ണേക്കോട് കോളനി വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇതോടെ യോഗം പരിച്ചുവിട്ടതായി പ്രസിഡന്റ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും അകമ്പാടം അങ്ങാടിയില്‍ പ്രകടനവും നടത്തി.
അതേസമയം ചാലിയാറില്‍ വികസനം പ്രതിപക്ഷം തടസപ്പെടുത്തുകായാണെ് പ്രസിഡന്റ് പി.ടി ഉസ്മാന്‍ പറഞ്ഞു. 20 വര്‍ഷമായി യു.ഡി.എഫിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തങ്ങള്‍ ചെയ്തതിലുള്ള അമര്‍ഷമാണ് പ്രതിഷേധത്തിന് പിന്നില്‍. കോളനികളില്‍ മുന്‍ഭരണ സമിതിയുടെ കാലത്ത് നടന്ന പ്രവൃത്തികള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയാല്‍ ഇത് വ്യക്തമാകും. ഒ.ഡി.എഫ് പ്രഖ്യാപനത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ നിലപാട് അപഹാസ്യമാണെന്നും യു.ഡി.എഫ് ഭരണസമിതി അധികാരത്തിലിരുന്നപ്പോള്‍ നിര്‍മല്‍ പുരസ്‌കാരം വാങ്ങിയ പഞ്ചായത്താണിത്. ഒ.ഡി.എഫിന്റെ അര്‍ഥം പോലും പ്രതിപക്ഷത്തിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യോഗം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്വം പ്രസിഡന്റിനാണെന്നും, വാര്‍ഡ് വികസനസമിതി യോഗം ഒരു കാരണവുമില്ലാതെയാണ് പ്രസിഡന്റ് പിരിച്ചുവിട്ടതെന്നും കോണ്‍ഗ്രസ് അംഗം പൂക്കോടന്‍ നൗഷാദ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വെണ്ണേക്കോട് ആദിവാസി കോളനയിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് പണം തട്ടിയെടുക്കാന്‍ നടത്തിയ നീക്കത്തില്‍ വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് യു.ഡി.എഫ് അംഗങ്ങള്‍ ചെയ്തത്. എന്നാല്‍ മറുപടി പറയാന്‍ കൂട്ടാക്കാതെ പ്രസിഡന്റ് യോഗം പിരിച്ചുവിടുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."