വെള്ളം ലഭിക്കുന്നില്ല; കൃഷി നാശത്തിന്റെ വക്കില്‍
മങ്കട: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച തടയണയില്‍ നിന്ന് ഒരിറ്റ് ജലം പോലും ലഭിക്കാത്തതിനാല്‍ ഏക്കര്‍ കണക്കിനു കൃഷി നാശത്തിന്റ വക്കില്‍. മങ്കട പഞ്ചായത്തിലെ കൂട്ടപ്പാലയിലെ തടയണയിലെ ജലമാണ് ഏക്കര്‍ കണക്കിനു വരുന്ന കൃഷി ഭൂമിയിലേക്കുള്ള ആവശ്യങ്ങള്‍ക്കു ലഭിക്കാത്തത്. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ഭൂമിയാണ് ഇവിടുത്തെ കൃഷിയിടം. കനാല്‍ നിര്‍മിച്ചതോടെ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃഷി ഇറക്കിയത്. എന്നാല്‍ കനാലില്‍ വെള്ളം കുറഞ്ഞതോടെ ജലം ലഭിക്കാതായി. കനാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലമാണ് ജലം ലഭിക്കാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നേരത്തെയുണ്ടണ്ടായിരുന്ന കനാല്‍ ഒരടി ഉയര്‍ത്തി നിര്‍മിച്ചതാണ് ജലപ്രതിസന്ധിയുണ്ട@ാക്കിയതെന്ന് അവര്‍ ആരോപിച്ചു. വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയതായി മങ്കട പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."