വിദൂര വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫും മാര്‍ച്ച് നടത്തി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്തി. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍ ഉദ്ഘാടനം ചെയ്തു. സമരത്തെത്തുടര്‍ന്ന് എം.എസ്.എഫ് നേതാക്കളായ വി.പി അഹമ്മദ് സഹീര്‍, റാഷിദ് പഴേരി, ഇര്‍ഷാദ് കൊട്ടപ്പുറം എന്നിവര്‍ പ്രോ വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തി.
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് ഫീസ് 1380 രൂപയില്‍ നിന്നും 1625 രൂപയായി വര്‍ധിപ്പിച്ച തീരുമാനം റദ്ദാക്കുക, വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ യുജിസി അംഗീകരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിലായിരുന്നു സമരം.
വിദൂര വിഭാഗത്തിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് യുജിസി വിദഗ്ധ സംഘം ഉടന്‍ സര്‍വകലാശാല സന്ദര്‍ശിക്കുമെന്നും നടപടിയായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പിവിസി ഉറപ്പുനല്കിയെന്നു നേതൃത്വം അറിയിച്ചു.
വള്ളിക്കുന്ന് മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് എം.കെ.എം സാദിഖ് , ആദില്‍ തങ്ങള്‍, കെ.ടി സഹദ്, കെ. ഇര്‍ഫാദ്, ടി.പി നബീല്‍, കെ.നിസാം എന്നിവര്‍ സമരത്തിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."