ഐ.എസ്, സലഫിസം, ഫാസിസം: ആദര്‍ശ സമ്മേളനം നടത്തി
എടവണ്ണ: ഐ.എസ്, സലഫിസം, ഫാസിസം എന്ന പ്രമേയത്തില്‍ എടവണ്ണയില്‍ നടന്ന സമസ്ത ആദര്‍ശ സമ്മേളനം ഉജ്വലമായി. എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സംസ്ഥാന സമിതിയുടേയും എടവണ്ണ പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റിയുടെയും സംയുതാഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് പി.മോയിന്‍കുട്ടി മൗലവി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ അഷ്റഫി കക്കുപ്പടി, എം.ടി അബൂബക്കര്‍ ദാരിമി, അബ്ദുള്‍ ഗഫൂര്‍ അന്‍വരി, അലവി ദാരിമി കുഴിമണ്ണ വിഷയാവതരണം നടത്തി. ഉമര്‍ ഫൈസി മുടിക്കോട്, നൗഫല്‍ അന്‍വരി, എം.പി കടുങ്ങല്ലൂര്‍, സി.എം കുട്ടി സഖാഫി, സലീം എടക്കര, ഉമര്‍ ദര്‍സി തച്ചണ്ണ, പി.ഹസ്സന് മുസ്ലിയാര് വണ്ടൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എം.സുല്‍ഫിക്കര്‍ അരിക്കോട്, റഷീദ് ദാരിമി, സി.ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, ഹബീബ് റഹ്മാന് തങ്ങള്‍, മന്‍സൂര്‍ വാഫി, കെ.സി ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി ഉഗ്രപുരം സ്വാഗതവും ശറഫുദീന് എടവണ്ണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."