ഗുരുവിനെ പുതിയൊരു ജാതിയുടെ ആളാക്കി മാറ്റിയവരെ കണക്കിന് പരിഹസിച്ച് തുള്ളലും ചാക്യാര്‍കൂത്തും
മലപ്പുറം: ജാതിയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നു പഠിപ്പിച്ച ഗുരുവിനെ പുതിയൊരു ജാതിയുടെ ആളാക്കി മാറ്റിയവരെ കണക്കിനു പരിഹസിച്ചു കലാമണ്ഡലം കലാകാരന്മാര് നടത്തിയ ഓട്ടന്‍ തുള്ളലും ചാക്യാര്‍കൂത്തും നവ്യാനുഭവമായി. ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക സദസിലാണ് കേരള കലാമണ്ഡലത്തിലെ കലാകാരന്മാര് വേറിട്ട സ്വാദനവുമായി എത്തിയത്. സവര്‍ണാധിപത്യത്തെ പരിഹസിച്ചും കീഴാള മുന്നേറ്റത്തിന്റെ കഥ പറഞ്ഞുംചാക്യാര്കൂത്തും സ്വന്തം ശരീരത്തിനു പോലും അവകാശമില്ലാതിരുന്ന കീഴാളരുടെ മോചനത്തിന് പോരാട്ട വീഥിയിലിറങ്ങിയ നവോത്ഥാന നായകരെ പ്രകീര്‍ത്തിച്ചും കീഴാളരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താന്‍ വിസമ്മതിച്ചവരെ എതിര്‍ത്തും ഓട്ടന്‍ തുള്ളലും നടന്നു. കലാമണ്ഡലം ശാരികയാണ് ഓട്ടന്‍ തുള്ളലില്‍ വേഷമിട്ടത്. നന്ദകുമാര്‍, അഞ്ജുഎന്നിവര് പാടിയപ്പോള്‍ വിഷ്ണു പ്രസാദ് മൃദംഗവും ഹരികൃഷ്ണന് ഇടക്കയും കൊട്ടി. ചാക്വാര്കൂത്തില് ജിഷ്ണു പ്രസാദ് വേഷമിട്ടപ്പോള്‍ ശിവ പ്രസാദ് മിഴാവ് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."