HOME
DETAILS
MAL
ആര്.എസ്.എസ് ആക്രമണം നിന്ദ്യം: പി ജയരാജന്
backup
October 22 2016 | 20:10 PM
കണ്ണൂര്‍: എ അശോകന്റെ വീടിനു നേരെയുണ്ടായ ആര്.എസ്.എസ് ആക്രമണം അങ്ങേയറ്റം നിന്ദ്യമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടി പി ജയരാജന്. ഗണ്‍മാനെ ബോംബെറിഞ്ഞ് പരുക്കേല്‍പ്പിച്ച ശേഷം അശോകനെ അപായപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. പരുക്കേറ്റെങ്കിലും റിവോള്‍വര്‍ ഉയര്‍ത്തി വെടിവയ്ക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് അക്രമികള്‍ ഓടിപ്പോയത്. അശോകനെ അപായപ്പെടുത്താന്‍ ആസൂത്രണം ചെയ്ത ആര്.എസ്.എസ് നേതാക്കളെ ഉള്‍പ്പടെ വെളിച്ചത്തു കൊണ്ടുവരാന്‍ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നു ജയരാജന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."