HOME
DETAILS
MAL
പ്രകൃതിയിലേക്ക് മടങ്ങുക: ശ്രീനിവാസന്
backup
October 22 2016 | 20:10 PM
കണ്ണൂര്‍: ആദിമ മനുഷ്യര്‍ പാചകം ചെയ്യാത്തതും വേവിക്കാത്തതുമായ പ്രകൃതി വിഭവങ്ങള്‍ മാത്രം ഭക്ഷിച്ച് 150 വര്‍ഷത്തോളം ജീവിച്ചപ്പോള്‍ നമ്മുടെ ജീവിത ദൈര്‍ഘ്യം കുറയാന്‍ കാരണം വേവിച്ചതും പാചകം ചെയ്ത ഭക്ഷണമാണെന്ന് നടന് ശ്രീനിവാസന്. കണ്ണൂരിലെ ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദിക്കുന്ന വിലകൊടുത്തു വാങ്ങുന്ന വിഷം നിറഞ്ഞ ഫലവര്‍ഗങ്ങളെയും പച്ചക്കറികളെക്കാളും നല്ലത് തൊടിയിലെ ചക്കയാണെന്നും സായിപ്പ് പറഞ്ഞപ്പോഴാണ് ചക്കയുടെ ഗുണം നമ്മള് മനസിലാക്കിയതെന്നും ശ്രീനിവാസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."