ത്രിവേണി ഗോഡൗണ്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയാവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത്
കുന്നംകുളം: സാമ്പത്തിക കെടും കാര്യസ്ഥതയെന്നാരോപിച്ച് അടച്ചു പൂട്ടിയ കുന്നംകുളം ചൊവ്വന്നൂരിലെ ത്രിവേണി ഗോഡൗണ്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയാവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത്.
ഗോഡൗണ്‍ അടച്ചുപൂട്ടിയതോടെ സ്ത്രീകളടക്കമുളള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഗോഡൗണ്‍ തുറന്നു പ്രര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുള്ളത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഗോഡൗണ്‍ അടച്ചു പൂട്ടിയതോടെ മറ്റു ജീവിത മാര്‍ഗങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ജീവന ക്കാര്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ത്രിവേണി ഗോഡൗണാണ് ചൊവ്വന്നൂരിലേത്.
കുന്നംകുളം മൊബൈല്‍ ത്രിവേണിയടക്കമുള്ള സേവനങ്ങള്‍ ഒരുക്കിയിരുന്ന ഗോഡൗണിന്റെ പ്രവര്‍ത്തനം നിലച്ചത് ഉപഭോക്താക്കള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. കുന്നംകുളം, ഗുരുവായൂര്‍ സൂപ്പര്‍മാര്‍കറ്റുകളിലേക്കും, കുന്നംകുളം മൊബൈല്‍ ത്രിവേണിയിലേക്കും നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നത് ഇവിടെ നിന്നായിരുന്നു. മേഖലയില്‍ വലിയ വിജയമായിരുന്ന മൊബൈല്‍ ത്രിവേണിയും അധികൃതരുടെ കെടുംകാര്യസ്ഥത മൂലം കയറ്റിയിട്ടിരിക്കുകയാണ്.
സമീപത്തെ പഞ്ചായത്തുകളിലേക്കും ഇവിടെ നിന്ന് മൊബൈല്‍ വാഹനങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചിരുന്നു. നീതി ഗ്യാസ് വിതരണവും ഈ കേന്ദ്രത്തില്‍ നിന്നുണ്ടായിരുന്നു. ഗോഡൗണ്‍ അടച്ചു പൂട്ടിയതോടെ ഇവിടെയുണ്ടാ യിരുന്ന നീതി പാചക വാതക സിലിണ്ടറുകള്‍ ത്രിവേണി സൂപ്പര്‍മാര്‍കറ്റിലേക്കും മാറ്റും.
ഇതിനു പുറമെ ഗോഡൗണില്‍ രണ്ടരക്കോടിയുടെ നോട്ടുപുസ്തകങ്ങളാണ് കെട്ടിക്കിടക്കുന്നത്. ജീവനക്കാരെ കൊണ്ട് നിര്‍ബന്ധിച്ച് ഇവ വില്‍ക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു.
പുസ്തകങ്ങള്‍ സമീപത്തെ ത്രിവേണി ബുക്ക് സ്റ്റേഷനറി ഡിവിഷനിലേക്ക് മാറ്റാനാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികൃതരുടെ അലംഭാവം മൂലം അടച്ചു പൂട്ടിയ ചൊവ്വന്നൂര്‍ ത്രിവേണി ഗോഡൗണ്‍ നിരവധി പേരുടെ ജീവിത മാര്‍ഗം കൂടിയായിരുന്നു. അതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് ഗോഡൗണ്‍ തുറക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."