ഒരുമാസമായി കുടിവെള്ളം പാഴാകുന്നു; നടപടിയെടുക്കാതെ അധികൃതര്‍
കൊടകര: പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ എടത്താടന്‍ സ്റ്റോപ്പിനു സമീപം പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴാകുന്നു. ഒരുമാസത്തിലധികമായി ഈ സ്ഥിതി തുടരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
വെള്ളം ഒഴുകുന്നഭാഗം ഇതിനകം ടാറിങ് ഇളകി കുഴിയായിട്ടുണ്ട്. സംസ്ഥാന പാതയിലെ വളവില്‍ രൂപപ്പെട്ട ഈ കുഴി അകലെ നിന്ന് കാണാനാകില്ലെന്നത് അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്.
വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാനായി പെട്ടന്ന് വളക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം ബന്ധപ്പെട്ടവരെ ഒരുമാസം മുന്‍പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
രണ്ടുദിവസം മുന്‍പ് വീണ്ടും ഈ വിവരം അറിയിച്ചിട്ടും അധികൃതര്‍ ഒഴിഞ്ഞുമാറുകയാണെന്നും പരാതിയുണ്ട്. നടപടിയെടുക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നും എത്രയും വേഗം പൈപ്പിന്റെ അറ്റകുറ്റ പണികള്‍ നടത്തണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."