വടക്കാഞ്ചേരി പുഴ സംരക്ഷണ പദ്ധതികള്‍ കടലാസിലൊതുങ്ങി
വടക്കാഞ്ചേരി: വാഴാനി പുഴയെ സംരക്ഷിക്കാന്‍ വലിയ പോരാട്ടം നടത്തുമെന്ന പ്രഖ്യാപനവുമായി നടന്നിരുന്ന ഭരണ പ്രതിപക്ഷ കക്ഷികള്‍ മൗനം ഭൂഷണമാക്കുമ്പോള്‍ ഒരു ജനതയുടെ പ്രധാന ജല സ്രോതസായ വാഴാനി പുഴ അനുദിനം നശിക്കുന്നു. അടുത്തൊന്നും തെരഞ്ഞെടുപ്പില്ല എന്നതു കൊണ്ടു തന്നെ ജനങ്ങളുടെ വേദനയും, പരാതിയും കേള്‍ക്കാന്‍ ആരുമില്ല എന്നതാണ് സ്ഥിതി.
അനുദിനം പുഴ മാലിന്യക്കൂമ്പാരമായി മാറുമ്പോഴും, കയ്യേറ്റകാരും പുഴയെ കീഴടക്കുകയാണ്. വടക്കാഞ്ചേരി നഗരത്തില്‍ തന്നെ പരസ്യമായ പുഴ കയ്യേറ്റം നടക്കുമ്പോള്‍ കണ്ണടച്ചിരിക്കുന്നു അധികാരികള്‍. ചാലിപ്പാടം റോഡില്‍ പുഴയോരത്ത് 3 സെന്റ് ഭൂമി മാത്രമുണ്ടായിരുന്ന സ്വകാര്യ വ്യക്തി കയ്യേറ്റത്തിലൂടെ ഭൂവിസ്തൃതി ആറ് സെന്റാക്കി ഉയര്‍ത്തിയതായി നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പുഴ നവീകരണത്തിന്റെ പേരില്‍ മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പുഴയില്‍ നിന്ന് കോരിയിട്ട മണ്ണും, ചെളിയും സ്വന്തം സ്ഥലത്ത് നിരത്തിയ സ്വകാര്യ വ്യക്തി പുറമെ നിന്ന് മണ്ണെത്തിച്ചും പുഴ നികത്തിയതായും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."