കയ്പമംഗലത്ത് യു.ഡി.എഫിന് നേരിയ ആശ്വാസം; ബി.ജെ.പിക്ക് തിരിച്ചടി
കയ്പമംഗലം: ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫ് കൈപിടിയിലാക്കിയപ്പോള് യു.ഡി.എഫിന് നേരിയ ആശ്വാസം. ഡിവിഷനില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ ബി.ജി.പി കനത്ത തിരിച്ചടിയും നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ എല്‍.ഡി.എഫിനെ ആദ്യ അഞ്ച് റൗണ്ടുകളില്‍ പിന്നിലാക്കാന്‍ കഴിഞ്ഞതും ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞതും യു.ഡി.എഫ് നേട്ടമായി കാണുന്നു. എന്നാല്‍ ആദ്യ റൗണ്ടുകളില്‍ പിന്നിലായതിന് ശേഷവും ആധികാരികമായി തന്നെ വിജയിക്കാനായത് കയ്പമംഗലത്തെ എല്‍.ഡി.എഫ് കോട്ടകളുടെ ഗണത്തിലെണ്ണാന് സഹായിച്ചു. യു.ഡി.എഫിനെ സംബന്ധിച്ചേടൊത്തോളം അവരുടെ കൈകളില്‍ നിന്നകന്ന് പോയ കയ്പമംഗലം പഞ്ചായത്ത് തങ്ങള്ക്കനുകൂലമാകുന്നുവെന്നതാണ് ആദ്യത്തെ അഞ്ച് റൗണ്ടിലെ യു.ഡി.എഫിന്റെ ലീഡ്. ഈ ഘട്ടത്തില്‍ നിസാര വോട്ടുകള്‍ മാത്രമാണ് എന്‍.ഡി.എ.മുന്നണിക്ക് നേടാനായത് എന്നതും യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും അവര്‍ക്ക് വോട്ടുകള്‍ നേടാനായില്ല. പെരിഞ്ഞനം പഞ്ചായത്ത് എണ്ണിത്തുടങ്ങിയപ്പോഴാണ് എല്‍.ഡി.എഫ്. ശക്തമായി മുന്നോട്ടു വന്നത്. ബി.ജെ.പി ഏറ്റവും കൂടൂതല്‍ വോട്ട് നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന പെരിഞ്ഞനം അവര്‍ക്ക് തിരിച്ചടിയാണ് നല്‍കിയത്. മതിലകം പഞ്ചായത്തില്‍ ബൂത്തിലിരിക്കാന്‍ പോലും ആളില്ലാത്തതിന്റെ കുറവ് ബി.ജെ.പിക്ക് വോട്ടിങ്ങിലും പ്രതിഫലിച്ചു. എന്നാല്‍ പി.വെമ്പല്ലൂര്‍, എടവിലങ്ങ് മേഖലകളില്‍ അവര്‍ക്ക് വലിയ കോട്ടമൊന്നും തട്ടിയില്ല. ബി.ജെ.പിയിലെ ഒരു ഗ്രൂപ്പിന്റെ നിസഹകരണവും പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ എത്താഞ്ഞതും അവരെ പുറകോട്ടടിച്ചു. എന്നാല്‍ എല്‍.ഡി.എഫ് തങ്ങളുടെ പ്രവര്‍ത്തകരെ ഭൂരിപക്ഷത്തിനേയും വോട്ടു ചെയ്യിപ്പിച്ചു. കയ്പമംഗലത്ത് യു.ഡി.എഫ് നേതാക്കള്‍ തമ്മിലുള്ള വടംവലി ഇത്തവണയുണ്ടായില്ലെങ്കിലും അണികളെല്ലാം ഇവരില്‍ നിന്നകന്നതായാണ് വോട്ടിങ് ചിത്രം വ്യക്തമാക്കുന്നത്. ആദ്യപകുതി വോട്ടെണ്ണലിനു ശേഷം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് നിസാര വോട്ടുകള്‍ മാത്രമാണ്. യു.ഡി.എഫിന് മെമ്പര്‍മാരുള്ള വാര്‍ഡുകളില്‍ പോലും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മുന്നാട്ടു വരാന്‍ കഴിയാതിരുന്നത് അവര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 78 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ ഇ.ടി ടൈസണ്‍ പതിനായിരം വോട്ടിനു ജയിച്ചെങ്കില്‍ 57 ശതമാനം പോളിങില്‍ 6880 വോട്ടിന് വിജയിച്ച വിഷ്ണുവിന്റെ വിജയത്തിനും തിളക്കമേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."