സെമിനാര്‍ സംഘടിപ്പിച്ചു
കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും കാസര്‍കോട് പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ചു സംഘടിപ്പിച്ച ഏകദിന സെമിനാര്‍ സബ്കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ അധ്യക്ഷനായി. ജില്ലാ ലീഗല്‍ സര്‍വിസ് അതോററ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ഫിലിപ്പ് തോമസ്, വുമണ്‍ സംരക്ഷണ ഓഫിസര്‍ പി. സുലജ, ചൈല്‍ഡ് ലൈന്‍ നോഡല്‍ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ് അദഗപരിമിതരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളും നിയമങ്ങളും വിശദീകരിച്ചുകൊണ്ട് ക്ലാസെടുത്തു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഇത്തരക്കാരോടുള്ള പീഡനങ്ങളും ക്രൂരതകളും മൂടിവെക്കപ്പെടുന്നത് അപകടകരമാണെന്നും ഇത് വെളിച്ചത്തു കൊണ്ടുവന്നാല്‍ മാത്രമേ ഇത്തരക്കാരുടെ ഉന്നമനം സാധ്യമാവുവെന്നും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എം. മധുസൂധനന്‍, പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."