മാധ്യമങ്ങളും അഭിഭാഷകരും ജനങ്ങളോട് പ്രതിബദ്ധത കാട്ടണം: ജസ്റ്റിസ് പി.ഡി രാജന്‍
കുന്നുംകൈ: മാധ്യമങ്ങളും അഭിഭാഷകരും ജനങ്ങളോട് പ്രതിബദ്ധത കാട്ടണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ജുഡീഷ്യറിക്ക് അപമാനകരമാണന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.ഡി രാജന്‍. കേരളത്തിലെ അഞ്ചാമത്തേതും ജില്ലയിലെ ആദ്യത്തെതുമായ ഗ്രാമീണ കോടതി വെസ്റ്റ് എളേരിയിലെ ഭീമനടിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായ വ്യവസ്ഥയെ നിര്‍വീര്യമാക്കുന്നതില്‍ നിന്ന് അഭിഭാഷകരും മാധ്യമങ്ങളും മാറിനില്‍ക്കണം. കോടതിയുടെ പ്രവര്‍ത്തനം ജനകീയമാകണമെങ്കില്‍ കോടതിയുടെ ഭാഗത്ത് നിന്നും അഭിഭാഷകരുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ സഹായകവും ഇച്ഛാശക്തിയും വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മോട്ടോര്‍ ആക്‌സിടന്റ് ട്രിബൂണല്‍ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്ന് ചടങ്ങിന്റെ അധ്യക്ഷന്‍ എം രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു.
രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലിസ് സ്റ്റേഷനുകളിലെ കേസുകളാണ് ഭീമനടി കോടതിയുടെ പരിഗണനക്ക് വരിക.
ഗാര്‍ഹികപീഡന കേസുകള്‍, ഒരു ലക്ഷം രൂപവരെ ശിക്ഷ വിധിക്കാവുന്ന സിവില്‍ കേസുകള്‍ എന്നിവയ്ക്ക് ഗ്രാമീണ കോടതിയെ സമീപിക്കാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എ ഡി എം കെ അംബുജാക്ഷന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി അനില്‍, ജില്ലാ ജഡ്ജ് എസ് മനോഹര്‍ കിണി, പ്രസീത രാജന്‍, ഫിലോമിന ജോണി, അഡ്വ. പി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."