വിടപറഞ്ഞത് പുസ്തകങ്ങളുടെ തോഴന്‍
.കാഞ്ഞങ്ങാട്: ഇന്നലെ വിടപറഞ്ഞ പള്ളിക്കര പൂച്ചക്കാട്ടെ എ.പി മുഹമ്മദ് ഹാജി സമസ്തയുടേയും പുസ്തകങ്ങളുടേയും തോഴന്‍. സമസ്തയുടെ ഉന്നത പണ്ഡിതന്മാര്‍ മുതല്‍ മൂന്നാം നിര നേതാക്കള്‍ വരെ സംബന്ധിക്കുന്ന ഏതൊരു ചടങ്ങിലും ദൂരപരിധിയില്ലാതെ സംബന്ധിക്കുന്ന മുഹമ്മദ് ഹാജിയുടെ രീതി ഏതൊരു പ്രവര്‍ത്തകനും അനുകരണീയ മാതൃകയാണ്. വായനയുടെ ഒരു ലോകം തന്നെയായിരുന്നു അദ്ദേഹം. എവിടേക്കു യാത്ര പോയാലും അദ്ദേഹം തിരികെ വരുമ്പോള്‍ കൈയില്‍ പുതിയ പുസ്തകങ്ങള്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ സംബന്ധിച്ചും വായനയുടെ അനുഭവം സംബന്ധിച്ചും കഴിഞ്ഞ വര്‍ഷം വായനാദിനത്തില്‍ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
2011 മുതല്‍ 2016 വരെ എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന എ.പി മുഹമ്മദ് ഹാജി. ഒരു തരത്തിലും നേതൃത്വ സ്ഥാനത്ത് ഇരിക്കാന്‍ തയാറായിരുന്നില്ല. മണ്ഡലം കമ്മറ്റിയിലും ജില്ലാ കമ്മറ്റിയിലും ഭാരവാഹിത്വം അദ്ദേഹത്തിന് ഏല്‍പ്പിച്ചപ്പോള്‍ പോലും അതൊന്നും ഏറ്റെടുക്കാന്‍ തയാറാകാതെ കൗണ്‍സില്‍ അംഗമായി തുടരാനാണ് അദ്ദേഹം താല്‍പര്യം കാണിച്ചത്. സമസ്തയുടെ ആദര്‍ശത്തില്‍ തരിമ്പും കളങ്കവുമില്ലാതെ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം പലപ്പോഴും ലഭിച്ചവരാണ് അദ്ദേഹത്തോട് ഇടപഴകിയ പ്രവര്‍ത്തകര്‍ക്ക് അയവിറക്കാനുള്ളത്. പുതുതായി പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥങ്ങ കരസ്ഥമാക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ അദ്ദേഹം തയാറാകുന്നത് കണ്ടാല്‍ അക്ഷരസ്‌നേഹികളുടെ മനസ്പിടയ്ക്കാതിരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."