ജില്ലയില്‍ രണ്ടാം ഘട്ടം സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം 2017 മാര്‍ച്ചിനകം
പാലക്കാട്: സമ്പൂര്‍ണ വൈദ്യുതീകരണ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ 2017 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നതിനായി കര്‍മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ഓരോ മണ്ഡലത്തിലും പദ്ധതിയുടെ ഏകോപനത്തിനായി നിയോഗിച്ച അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ മൂന്ന് ദിവസത്തിനകം വിവിധ വിഭാഗത്തിലുള്ള ഗുണഭോക്താക്കളുടെ പട്ടിക കൈമാറണമെന്ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലാ തല മോണിറ്ററിങ് സമിതി യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഗാര്‍ഹിക വൈദ്യുതീകരണം കൂടാതെ അങ്കണവാടികളും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങളുടെ വീടുകള്‍ വയറിങ്ങ് ചെയ്യുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തും. അതത് നിയോജകമണ്ഡലങ്ങളിലെ ഗുണഭോക്താക്കളുടെ പട്ടിക എം.എല്‍എ മാര്‍ക്ക് കൈമാറും. പദ്ധതി തുടങ്ങുന്നതിന് മുന്‍പ് എല്ലാ വീടുകളിലും വയറിങ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും ആവശ്യപ്പെട്ടു. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി വകുപ്പില്‍ നിന്നും കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ഐ.ടി.ഡി.പി ഓഫീസറെ ചുമതലപ്പെടുത്തി.
ജില്ലയില്‍ 13590 ഉപഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരം വൈദ്യൂതി ലഭ്യമാക്കുന്നതിന് 15,01,83,372 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 3893 പട്ടികജാതി ഉപഭോക്താക്കള്‍ക്കായി 3,83,75,652 രൂപയും 1230 പേര്‍ പട്ടിക വര്‍ഗ ഉപഭോക്താക്കള്‍ക്കായി 1,74,54,158 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ഒരു മണ്ഡലത്തില്‍ എസ്റ്റിമേറ്റ് തുകയുടെ പകുതിവരെ കെ.എസ്.ഇ.ബി വഹിക്കാം. അപ്രകാരം ഒരു കോടി വരെ കെ.എസ്.ഇ.ബി ഓരോ നിയോജകമണ്ഡലത്തിലും ചെലവിടും. ബാക്കി വരുന്ന ചെലവ് എം.എല്‍.എ മാരുടെ ആസ്തി വികസന ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട്, എസ്.സി.പിടി.എസ്.പി ഫണ്ട് മുഖേന കണ്ടെത്തി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ മാര്‍ച്ച് 31നകം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ പി. കുമാരന്‍ , ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ വി. രാധാകൃഷ്ണന്‍, പ്രസാദ് മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."