HOME
DETAILS
MAL
റേഷന്‍ കാര്‍ഡ് കരട് പട്ടിക അപാകത; പരാതി നല്‍കാം
backup
October 22 2016 | 21:10 PM
കല്‍പ്പറ്റ: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് പുതുക്കി നല്‍കുന്നതിന് ജില്ലയിലെ റേഷന്‍ കാര്‍ഡുടമകളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും അതാത് റേഷന്‍ കടകളിലും പഞ്ചായത്ത് ഓഫിസുകളിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും കരട് പട്ടിക പരിശോധിക്കാം.
കരട് പട്ടികയിലെ അപാകത പരിഹരിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് ഒക്ടോബര്‍ 30നകം നിശ്ചിത മാതൃകയിലുള്ള ഫോമില്പരാതി നല്‍കാം. പരാതി നല്കുതിനുള്ള ഫോറങ്ങള്‍ റേഷന്‍കടകളില്‍ ലഭിക്കും. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."