ജനപ്രതിനിധികള്‍ കടമ മറക്കുന്നതാണ് നാടിന്റെ പുരോഗതിക്ക് തടസമെന്ന്
ബാലുശ്ശേരി: മന്ത്രിമാരും ഉദ്യോഗസ്ഥരും തങ്ങളുടെ കടമ മറന്ന് പ്രവര്‍ത്തിക്കുന്നതാണ് നാടിന്റെ പുരോഗതിക്ക് തടസ്സമാകുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.ബാലുശ്ശേരി - പനങ്ങാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊï് രാമന്‍ പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണമാണ് തങ്ങള്‍ കൈപ്പറ്റുന്നതെന്ന ബോധ്യം എല്ലാവര്‍ക്കും വേണം.
അതിനനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങള്‍ക്ക് മുന്‍പില്‍ കാഴ്ചവെക്കേïതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
പുരുഷന്‍ കടലുïി എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡï് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡï് വി.പ്രതിഭ, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡï് പി.പി രവീന്ദ്രനാഥ്,
പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡï് വി.എം. കമലാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എന്‍ അശോകന്‍, എന്‍.പി ബാബു, ഗ്രാമ പഞ്ചായത്ത് അംഗം ഡി.ബി.സബിത, തങ്കമണി സുകൃതി പി.വിനീതന്‍, പി.കെ.ജമാല്‍ മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."