നൗഷാദ് മാസ്റ്ററുടെ യാത്രയയപ്പ് നാടിന്റെ ആഘോഷമായി
എടച്ചേരി: ഒക്ടോബര്‍ 26ന് ആസ്ത്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന നൗഷാദ് മാസ്റ്റര്‍ക്ക് കïോത്ത്കുനി പൗരാവലിയുടെ നേതൃത്വത്തില്‍ നല്കിയ യാത്രയയപ്പ് നാടിന്റെ ഉത്സവമായി.
പേരോട് ഹയര്‍ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ നൗഷാദ് ഇന്ത്യയെ പ്രതിനിധീകരിച്ച് 200 മീറ്റര്‍ ഓട്ട മത്സരത്തിലാണ് പങ്കെടുക്കുന്നത്. മുന്‍ ലോക ചാംപ്യന്മാര് വരെ ഉള്‍പ്പെടുന്ന 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പങ്കെടുക്കുന്ന ടീമാണ് മാസ്റ്റേഴ്സ് അത്ലറ്റിക്സില് മാറ്റുരയ്ക്കുക.
തന്റെ ശിഷ്യഗണങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ ഇന്നലെ കïോത്ത് കുനിയിലുളള നൗഷാദ് മാസ്റ്ററുടെ വീട്ടില്‍ എത്തിയിരുന്നു.
ഇന്നലെ വൈകുന്നേരം വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യശ്വന്തപുരം എക്സ്പ്രസില്‍ ബാംഗ്ലൂരിലേക്ക് യാത്രയായി. അവിടെ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീം അംഗങ്ങള്‍ക്കൊപ്പം ആസ്ത്രേലിയയിലേക്ക് പുറപ്പെടും.
നേരത്തെ കïോത്ത് കുനിയില്‍ വച്ച് നടന്ന ചടങ്ങില്‍ നാദാപുരം എം.എല്‍.എ ഇ.കെ വിജയന് നൗഷാദ് മാസ്റ്റര്‍ക്ക് യാത്രാമംഗളങ്ങള്‍ അര്‍പ്പിച്ചു കൊï് ഫ്ളാഗ് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."