മുത്തപ്പന്‍ ബസ് നാട്ടുകാരുടെ പ്രിയതാരം
ചേരാപുരം: രïു പതിറ്റാïായി വടകര-ആയഞ്ചേരി-കുറ്റ്യാടി റൂട്ടിലോടുന്ന മുത്തപ്പന്‍ ബസ് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രിയതാരമാകുന്നു. സര്‍വിസ് മുടക്കാതെ കൃത്യസമയം പാലിച്ച് പ്രശ്‌നങ്ങളും പ്രതിസന്ധികളുമില്ലാതെ വര്‍ഷങ്ങളായി ഓടുകയാണ് മുത്തപ്പന്‍. ഈ ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരും ഒത്തിരിയുï്. മുത്തപ്പന്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. 1999ല്‍ സര്‍വിസ് ആരംഭിച്ച ബസിലെ ജീവനക്കാരുടെ പെരുമാറ്റവും യാത്രക്കാരെ അകര്‍ഷിക്കുന്ന വിധത്തിലാണ്. മദ്‌റസാ അധ്യാപകര്‍, വിവിധ സര്‍ക്കാര്‍ ജോലിക്കാര്‍, സാധാരണക്കാര്‍, വിദ്യാര്‍ഥികള്‍, കച്ചവടക്കാര്‍ തുടങ്ങി ഓരോ ദിവസവും മുത്തപ്പനെ കാത്തു നില്‍ക്കുന്നവര്‍ ഒരുപാടുï്.
അതിരാവിലെ വടകര പഴയ സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന ബസ് കോട്ടപ്പള്ളി-ആയഞ്ചേരി-തീക്കുനി-പൂമുഖം വഴി കുറ്റ്യാടിയിലേക്കാണ് സര്‍വിസ് നടത്തുന്നത്. രാത്രി വൈകിയാണ് കുറ്റ്യാടിയില്‍ നിന്നു വടകരയില്‍ യാത്ര അവസാനിക്കുന്നത്. കുറ്റ്യാടിയില്‍ നിന്ന് എളുപ്പത്തില്‍ വടകരയ്ക്ക് എത്താനുള്ള റൂട്ടായതിനാല്‍ മുത്തപ്പനിലെ യാത്ര പലര്‍ക്കും സൗകര്യപ്രദമാണ്. അപൂര്‍വമായി സര്‍വിസ് മുടങ്ങുകയാണെങ്കില്‍ അതു യാത്രക്കാരെ അറിയിക്കാനുള്ള സംവിധാനം ജീവനക്കാര്‍ ഒരുക്കാറുï്. ഈ ബസില്‍ വിദ്യാര്‍ഥികളായി യാത്ര ജോലി ലഭിച്ച ശേഷവും തുടരുന്നവരുï്. നാട്ടുകാരുടെ പ്രിയപ്പെട്ട കïക്ടര്‍ കോട്ടപ്പള്ളിയിലെ രാജനും മാനേജര്‍ പ്രവീണ്‍ വടകരയുടെയും നേതൃത്വത്തില്‍ മുത്തപ്പന്‍ പ്രയാണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."