എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ തിരിച്ചുകൊïുവരുന്നു: വി.എം സുധീരന്‍
പേരാമ്പ്ര: മുഖ്യമന്ത്രിമാരായ കെ. കരുണാകരന്റെയും എ.കെ.ആന്റണിയുടെയും കാലത്ത് ചാരായ നിരോധനം അടക്കം നടപ്പിലാക്കുകയും ഉമ്മന്‍ ചാïി സര്‍ക്കാര്‍ 730 മദ്യഷോപ്പുകള്‍ അടപ്പിച്ചും മദ്യത്തിന്റെ ഉപയോഗം കുറച്ചു കൊïുവരികയും ചെയ്‌തെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്ത് അടച്ചിട്ട മദ്യ ഷോപ്പുകള്‍ തിരികെ കൊïുവരുന്ന കാഴ്ചയാണ് കാണുന്നതെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പ്രസ്താവിച്ചു.
പേരാമ്പ്രയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുന്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ: കെ.ജി. അടിയോടി ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും സംസ്ഥാന മദ്യനിരോധന സമിതി പ്രസിഡന്റ് ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ക്കുള്ള ഡോ: കെ.ജി. അടിയോടി അവാര്‍ഡ് ദാനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ട്രസ്റ്റിന്റെ മുന്‍ മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന എന്‍. പി.കുഞ്ഞിരാമന്‍ മാസ്റ്ററെ പൊന്നാട അണിയിച്ചു. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ആഭിമുഖ്യത്തിലുള്ള എന്‍ഡോവ്മന്റുകളും വിതരണം ചെയ്തു
മാനേജിംഗ് ട്രസ്റ്റി എല്‍.പി വിജയന്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, കെ.പി.സി.സി. സിക്രട്ടറി അഡ്വ: കെ.പ്രവീണ്‍ കുമാര്‍, കെ.പി.സി.സി. എക് സി.മെമ്പര്‍.കെ.ബാലനാരായണന്‍, ട്രസ്റ്റ് ഡയരക്ടര്‍ പി.കെ.രാഗേഷ്, കെ.പി.വേണുഗോപാല്‍, ഇ.വി.രാമചന്ദ്രന്‍ ,മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, സി.എച്ച് സനൂപ്, ആര്‍.കെ.രജീഷ് കുമാര്‍, വാസു വേങ്ങേരി സംസാരിച്ചു.
ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, എ.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ട്രസ്റ്റ് ജനറല്‍ സിക്രട്ടറി വി.പി.ഇബ്രാഹിം സ്വാഗതവും ട്രഷറര്‍ വി.കെ.രമേശന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."