കുന്നുകളില്‍ കിണറെടുത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ജില്ലാ വികസനസമിതി
കോഴിക്കോട്: കൂരാച്ചുï് ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര സാധ്യതയുള്ള നമ്പികുളം കാറ്റുള്ള മലയിലും മറ്റു കുന്നുകളിലും കിണര്‍ നിര്‍മിച്ച് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ജില്ലാ വികസന സമിതി യോഗം.
പുരുഷന്‍ കടലുïി എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. കാറ്റുള്ള മല കുന്നിന്റെ മുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണര്‍ നിര്‍മിച്ച് നഗരത്തില്‍നിന്നും മറ്റും കൊïുവരുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുകയാണ്. ഇതുമൂലം കിണറുകളും മറ്റു കുടിവെള്ള സ്രോതസുകളും മലിനമായി പ്രദേശവാസികള്‍ മാറാരോഗങ്ങളുടെ പിടിയിലാണെന്നും പ്രമേയത്തില്‍ ചൂïിക്കാട്ടി.
ഇതരസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ പഞ്ചായത്ത്‌രാജ് നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനു വിശദമായ റിപ്പോര്‍ട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ചതായി യോഗത്തെ അറിയിച്ചു.
കല്ലായിപ്പുഴ നവീകരണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുന്നതിനായി സെപ്റ്റംബര്‍ 22നു നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രïിങ് എന്‍ജിനീയറുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍, ഭരണാനുമതി ദീര്‍ഘിപ്പിച്ച് പ്രവൃത്തി റീടെന്‍ഡര്‍ ചെയ്യാനും പുതുക്കിയ എസ്റ്റിമേറ്റ് പ്രൈസ് സോഫ്റ്റ്‌വെയര്‍ മുഖേന സമര്‍പ്പിക്കാനും തീരുമാനിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
അപകടാവസ്ഥയിലുള്ള വള്ളിക്കാട് അക്വഡേറ്റിന്റെ 22 സ്പാനുകള്‍ പൊളിക്കുന്നതിനായി സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ക്കു സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടി ആരംഭിച്ചതായി കുറ്റ്യാടി ജലസേചന വകുപ്പ് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
വന്യമൃഗശല്യം രൂക്ഷമായ മലയോര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കു അനുവദിച്ച തോക്ക് ലൈസന്‍സ് പുതുക്കുന്നതിനു ലഭിച്ച 15 അപേക്ഷകളില്‍ ജില്ലാ കലക്ടര്‍ക്കു അനുകൂല റിപ്പോര്‍ട്ട് നല്‍കിയതായും നാലു അപേക്ഷകള്‍ നിരസിച്ചതായും ഡി.എഫ്.ഒ യോഗത്തില്‍ പറഞ്ഞു.
ബാലുശ്ശേരി-കോഴിക്കോട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ എസ്.എല്‍.ടി.എഫില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിക്കുവേïി തിരുവനന്തപുരത്ത് ചീഫ് എന്‍ജിനീയര്‍ക്കു സമര്‍പ്പിച്ചതായി പി.ഡബ്ല്യു.ഡി റോഡ്‌സ് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
കാരന്തൂരില്‍ കണ്‍സ്യൂമര്‍ കോടതിക്കുവേïി പൂര്‍ത്തീകരിച്ച കെട്ടിടത്തിലേക്കു അടുത്തമാസം അവസാനത്തോടെ ഓഫിസ് മാറണമെന്ന് യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. പദ്ധതി പുരോഗതി അവലോകനവും ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷനായി. എം.എല്‍.എമാരായ കെ. ദാസന്‍, പുരുഷന്‍ കടലുïി, പി.ടി.എ റഹീം, റസാഖ് കാരാട്ട്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."