കരട് പത്രിക: പരാതി സ്വീകരിക്കാനായി ക്യാംപുകള്‍ നടത്തുന്നു
കോഴിക്കോട്: താലൂക്കിലെ റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ വിഭാഗത്തിന്റെ കരട് പത്രിക റേഷന്‍ കടകളില്‍ ലഭ്യമാണെന്നും ഇതുസംബന്ധിച്ച പരാതികള്‍ സ്വീകരിക്കാനായി 28 വരെ ക്യാംപ് നടത്തുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
23നു ക്യാംപ് ഉïായിരിക്കുന്നതല്ല. 29, 30 തിയതികളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസില്‍ പരാതി സമര്‍പ്പിക്കാം. പഞ്ചായത്ത്, ക്യാംപ് നടത്തുന്ന സ്ഥലം എന്നിവ ചുവടെ.
ചേളന്നൂര്‍, കുരുവട്ടൂര്‍, കക്കോടി-എരക്കുളം ജി.എല്‍.പി.എസ് വൈദ്യര്‍പീടിക; എലത്തൂര്‍, തലക്കുളത്തൂര്‍, കാക്കൂര്‍, നന്മï-തലക്കുളത്തൂര്‍ പഞ്ചായത്ത് ഓഫിസ്, കച്ചേരി; കുന്ദമംഗലം, ചാത്തമംഗലം, മടവൂര്‍-കുന്ദമംഗലം കമ്യൂണിറ്റി ഹാള്‍; പെരുവയല്‍, ഒളവണ്ണ, മാവൂര്‍-പി.വി പ്ലാസ ബില്‍ഡിങ്, കുറ്റിക്കാട്ടൂര്‍; മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍-കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാള്‍; ബേപ്പൂര്‍, ചെറുവണ്ണൂര്‍-നല്ലളം, പെരുമണ്ണ-ചെറുവണ്ണൂര്‍ കോര്‍പറേഷന്‍ സോണല്‍ ഓഫിസ് (മോഡേണ്‍ ജങ്ഷന്‍); രാമനാട്ടുകര, ഫറോക്ക്, കടലുïി-മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍, ഫറോക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."