മാവൂരില്‍ തെരുവുവിളക്കുകള്‍ കണ്ണുചിമ്മിയിട്ട് വര്‍ഷങ്ങളായി; കണ്ണുതുറക്കാതെ അധികൃതരും
മാവൂര്‍: തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് വര്‍ഷങ്ങളായിട്ടും അധികൃതര്‍ അറിഞ്ഞ മട്ടില്ല. മാവൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കല്‍പ്പള്ളി-ആയംകുളം റോഡില്‍ കല്‍പ്പള്ളി അങ്ങാടിയിലും പ്രധാന സ്ഥലങ്ങളായ താഴേകല്പ്പള്ളിക്കടവ് പരിസരത്തും മാട്ടാനത്ത്താഴം ജങ്ഷനിലും ആയംകുളം പള്ളി പരസരത്തുമുള്ള തെരുവു വിളക്കുകളാണ് ദീര്‍ഘകാലമായി കണ്ണടച്ചത്.
ഇവിടങ്ങളില്‍ രാത്രിയായാല്‍ തെരുവുനായ ശല്യം രൂക്ഷമാണ്. നായ്ക്കള്‍ക്കു പുറമേ കുറുക്കന്മാരും യാത്രക്കാര്‍ക്ക് ഭീഷണിയായി ഇരുട്ടിന്റെ മറവു പറ്റിയിരുപ്പാണ്. കല്‍പ്പള്ളിയില്‍ നിന്ന് ഒരുകിലോമീറ്ററിലധികമുള്ള റോഡരികിലെ വിളക്കുകളാണ് നോക്കുകുത്തികളായി നില്‍ക്കുന്നത്. ആയംകുളം-പള്ളിപരിസത്ത് സ്ഥാപിച്ച തെരുവുവിളക്ക് രïുമാസക്കാലമേ കത്തിയുള്ളൂ. ആയംകുളം-തെങ്ങിലക്കടവ് റോഡിലും സ്ഥിതി ഭിന്നമല്ല. ഇവിടങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യംകാരണം നേരംഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. രാത്രിസമയങ്ങളില്‍ മദ്റസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ തെരുവുനായ അക്രമം രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."